ഇ​സ്‌ലാ​മാ​ബാ​ദ്: കുൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന്‍റെ വ​ധ​ശി​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​പ്പീ​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നു കൈ​മാ​റി. ബുധനാഴ്ച പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ ഗൗതം ബംബാവാലെ, പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി ടെഹ്‍മിന ജാൻജുവയെ കണ്ടാണ് ഹർജി കൈമാറിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജാദവിനെ മോചിപ്പിക്കണമെന്നും നാൽപ്പത് ദിവസത്തിനകം അദ്ദേഹത്തെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചതെന്ന് ഇന്ത്യൻ ഹൈകമീഷണർ വ്യക്തമാക്കി. നേരത്തെ ഇന്ത്യയുടെ ഇൗ ആവശ്യം പാക് സൈന്യം നിരാകരിച്ചിരുന്നു. പാക് സൈനിക കോടതിയാണ് ചാരവൃത്തി ആരോപിച്ച് ജാദവിനെ വധശിക്ഷക്ക് വിധിച്ചത്.


ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യി​ൽ​നി​ന്നു ക​മാ​ൻ​ഡ​റാ​യി റി​ട്ട​യ​ർ ചെ​യ്ത കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ ചാ​ര​വൃ​ത്തി​ക്കു​റ്റം ചു​മ​ത്തിയാണ് പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചത്. പാ​ക് ന​ട​പ​ടി കൊ​ല​പാ​ത​ക​ശ്ര​മ​മാ​ണെ​ന്ന് ഇ​ന്ത്യ വി​മ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ പാ​ക് പ്ര​വി​ശ്യ​യാ​യ ബ​ലൂ​ചി​സ്ഥാ​നി​ൽനി​ന്നുമാ​ണ് ജാദവിനെ പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടി​യ​ത്. 


ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് കുൽഭൂഷണെ പാക്കിസ്ഥാൻ 2016ല്‍ പിടികൂടിയത്. 


പിന്നീട് ഇക്കഴിഞ്ഞ ഏപ്രിൽ 10നാണ് ഇന്ത്യയ്ക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ജാദവിനെ പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കോടതി വിധിയോട് എതിർപ്പുണ്ടെങ്കിൽ 40 ദിവസത്തിനകം മേൽക്കോടതിയിൽ അപ്പീൽ നൽകണമെന്നാണ് പാക്കിസ്ഥാനിലെ ചട്ടം.