ലൂണാവാഡ: യൂത്ത്കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമിയുടെ ട്വിറ്റര്‍ അധിക്ഷേപത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്ക് എല്ലാമെല്ലാം ഇന്ത്യയാണ് എന്ന് അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുടുംബ പശ്ചാത്തലം വച്ച് എന്നെ അളക്കുന്ന കോണ്‍ഗ്രസ് നേതാക്കളോട് എനിക്ക് ഒരു കാര്യമേ പറയാന്‍ ഉള്ളൂ. ഈ രാജ്യമാണ് എനിക്കെല്ലാം. എന്‍റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. മോദി പറഞ്ഞു.


യൂത്ത്കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി രാഹുല്‍ഗാന്ധിയുടെയും മോദിയുടെയും കുടുംബ പാരമ്പര്യങ്ങള്‍ താരതമ്യപ്പെടുത്തിക്കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. രാജീവ് ഗാന്ധിയുടെ മകനും ഇന്ദിരാഗാന്ധിയുടെ ചെറുമകനുമാണ് രാഹുല്‍ഗാന്ധി. എന്നാല്‍ മോദി ആരുടെ മകനാണ്? ആരുടെ കൊച്ചു മകനാണ് ? സല്‍മാന്‍ തന്‍റെ ട്വീറ്റില്‍ ചോദിക്കുന്നു.



സല്‍മാന്‍ തന്‍റെ അച്ഛനാര് , അമ്മയാര് എന്നൊക്കെയാണ് ചോദിക്കുന്നത് .ഇത്തരമൊരു ഭാഷാപ്രയോഗം ശത്രുക്കളോടു പോലും പാടില്ലെന്ന് മോദി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.


വളരെ നയപരമായാണ് മോദി ഇക്കുറി തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ എതിരായ ഓരോ പരാമര്‍ശവും തനിക്കുള്ള ഗോളുകള്‍ ആക്കി മാറ്റുന്നതില്‍ മോദി നന്നായി ശ്രദ്ധിക്കുന്നുണ്ട്.


മണ്ണിന്‍റെ മകനാണ് മോദിയെന്നും കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും ബിജെപി വക്താവ് സംബിത് പത്രയും പറഞ്ഞിരുന്നു.