ലണ്ടന്‍: 2018ല്‍ ബ്രിട്ടനേയും ഫ്രാന്‍സിനേയും പിന്തള്ളി ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തികശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ പത്ത് സമ്പദ്വ്യവസ്ഥകളെ പിന്നിലാക്കി ഏഷ്യന്‍ സമ്പദ്വ്യവസ്ഥകള്‍ മേല്‍ക്കൈ നേടുമെന്നും സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ്സ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

2032ല്‍ അമേരിക്കയെ മറികടന്ന് ചൈന ലോക ഒന്നാം നമ്പര്‍ സമ്പദ്വ്യവസ്ഥ ആവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


തിരിച്ചടികളും പ്രതിസന്ധികളും ഉണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മികച്ചതാണ്.  


യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്‍റെ തീരുമാനം ഉണ്ടാക്കുന്ന പ്രത്യാഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ ചെറുതായിരിക്കും. അടുത്ത രണ്ട് വര്‍ഷം ഫ്രാന്‍സിന് പിന്നിലായിരിക്കും ബ്രിട്ടന്‍ എങ്കിലും, 2020ഓടെ ഫ്രാന്‍സിനെ മറികടന്ന് മുന്നിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


അതേസമയം, രാജ്യത്ത് നോട്ട് നിരോധനം, ജിഎസ്ടി എന്നിവ മന്ദത ഉണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.