ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കൊല്‍ക്കത്ത സ്വദേശിനി ജൂഡിത് ഡിസൂസയെ  രക്ഷപ്പെടുത്തി.  കാബൂളില്‍നിന്നും കഴിഞ്ഞ മാസം ഒന്‍പതിനു തട്ടിക്കൊണ്ടുപോയ കൊല്‍ക്കത്ത സ്വദേശിനി ജൂഡിത് ഡിസൂസയെ(40) രക്ഷപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെയാണ് സുഷമ അറിയിച്ചത്. ജൂഡിത്തുമായി സംസാരിച്ചതായും വൈകിട്ട്  അബാസിഡര്‍ മന്‍പ്രീത് വൊഹ്രക്കൊപ്പം ഡല്‍ഹിയില്‍ എത്തുമെന്നുമെന്നും സുഷമ സ്വരാജ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാബൂളില്‍ ആഗാ ഖാന്‍ ഫൗണ്ടേഷനുവേണ്ടി ജോലിചെയ്യുകയായിരുന്നു നാല്‍പതുകാരി ജൂഡിത്തിനെ  ജൂണ്‍ ഒമ്പതിനാണ് അഞ്ജാതര്‍ തട്ടികൊണ്ടുപോയത്.  ഓഫീസിന് മുന്നില്‍ നിന്ന് അവരെ കടത്തികൊണ്ടുപോവുകയായിരുന്നു.


ഒരു വര്‍ഷമായി അഫ്ഗാനില്‍ ജോലി ചെയുകയായിരുന്ന ജൂഡിത് ജൂണ്‍ 15 ന് സ്വദേശമായ കൊല്‍കത്തയിലേക്ക് മടങ്ങാനിരിക്കവെയാണ് അപ്രതീക്ഷതമായ സംഭവമുണ്ടായത്. അന്തര്‍ദേശീയ തലത്തിലുള്ള സന്നദ്ധ സംഘടനയായ അഗാഖാന്‍ ഫൗണ്ടേഷനില്‍ സീനിയര്‍ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടറായി ജോലി ചെയുകയായിരുന്ന ജുഡിത്ത് സുരക്ഷാ ഭീഷണിയെ കുറിച്ച് ഒരിക്കലും പരാതിപ്പെട്ടിരുന്നില്ല. 


ജൂഡിത്തിനെ കണ്ടത്തെി മോചിപ്പിച്ചതില്‍ കുടുംബം നന്ദി രേഖപ്പെടുത്തി. സുഷമ സ്വരാജിന് നന്ദിയറിക്കുന്നതായും ജൂഡിത്തിനെ ഉടന്‍ ഇന്ത്യയില്‍ തിരിച്ചത്തെിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഹോദരന്‍ ജെറോം ഡിസൂസ ട്വിറ്റിലൂടെ അറിയിച്ചു.