ന്യൂഡല്‍ഹി: പാകിസ്താനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കാണാതായ ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ ഭാരവാഹികള്‍ തിരിച്ചെത്തി. സയിദ് ആസിഫ് നിസാമി (82), മരുമകന്‍ വാസിം അലി നിസാമി (66) എന്നിവരാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. പാകിസ്താനിലെ ഒരുപത്രം തെറ്റായ വാര്‍ത്തയും ചിത്രങ്ങളും നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങള്‍ അറസ്റ്റിലായതെന്ന് വാസിം നിസാമി ഡല്‍ഹിയില്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലാഹോര്‍ വിമാനത്താവളത്തില്‍ നിന്ന് കാണാതായ ഇരുവരും പാക് ഇന്റലിജന്‍സ് ഏജന്‍സി ഐഎസ്‌ഐയുടെ കസ്റ്റഡിയിലാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു.


പാര്‍ട്ടി അധ്യക്ഷനായ അല്‍ത്താഫ് ഹുസൈന്‍ അടുത്തിടെ നടത്തിയ രാജ്യവിരുദ്ധ പ്രസ്താവനയുടെ പേരില്‍ സംഘടനയെ പാക് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഈ സംഘടയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.


എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്രത്തിന്റേയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഇരുവരും ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. മൊബൈല്‍ കണക്ടിവിറ്റിയില്ലാത്ത പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഗ്രാമത്തില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തുന്നത്.