New Delhi: കോവിഡ്  വ്യാപനം വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തില്‍  രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കാണ് ഡിസംബര്‍ 31 വരെയാണ്  നിയന്ത്രണം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. 


എന്നാല്‍, തിരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡയറക്​ടര്‍ ജനറല്‍ ഓഫ്   സിവില്‍ ഏവിയേഷന്‍ ( Director General of Civil Aviation),  ഡി.ജി.സി.എ അറിയിച്ചു. ഇന്ത്യക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ല.


ശൈത്യകാല൦ ആരംഭിച്ച പശ്ചാത്തലത്തില്‍ കോവിഡ്  (COVID-19) രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.  മുന്‍പ് നവംബര്‍ 30വരെയായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.


കൊറോണ വൈറസ് (Corona Virus) വ്യാപനത്തെത്തുടര്‍ന്ന്  മാര്‍ച്ചിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.   രാജ്യത്ത്​ ആദ്യഘട്ട lock down പ്രഖ്യാപിച്ച മാര്‍ച്ച്‌​ 23ന്​ വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍,  വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത്​ മിഷ​ന്‍റെ  വിമാനങ്ങള്‍ മേയ്​ മാസം മുതല്‍  സര്‍വീസ് ​ നടത്തുന്നുണ്ട്​. 


Also read: COVID update: വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നു, 6,491 പേര്‍ക്കുകൂടി കോവിഡ്


അതേസമയം,  ജൂലൈ മുതല്‍ 18ഓളം  രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍നിന്ന്​ വിദേശരാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.  കരാര്‍ പ്രകാരം  ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള എയർലൈനുകൾക്ക് ഓരോ ആഴ്ചയും ഇന്ത്യയിലേക്ക് ഒരു നിശ്ചിത എണ്ണം വിമാന സർവീസുകൾ നടത്താൻ അനുമതിയുണ്ട്. അതുപോലെ, ഈ 18 രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് പ്രവർത്തിക്കാൻ ഇന്ത്യൻ എയർലൈൻസിന് അവകാശമുണ്ട്.