അയോധ്യ കേസ്: പള്ളി ഇസ്ലാമില്‍ അവിഭാജ്യ ഘടകമോ? ഇന്നറിയാം
അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ പരാതിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും.
ന്യൂഡല്‍ഹി: അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ പരാതിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും.
ഇസ്മായില്‍ ഫാറൂഖിയും കേന്ദ്രസര്‍ക്കാരും തമ്മിലുളള കേസില്‍ 1994ലെ വിധിയാണ് പുന:പരിശോധിക്കുന്നത്. ഈ വിധിയില്‍ മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവര്‍ക്ക് നിസ്കാരമാവമെന്നും സുപ്രീംകോടതിയിലെ ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ വിവിധ മുസ്ലീം സംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തത വരുത്തുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് പരാതിയില്‍ വിധി പറയുന്നത്. ജസ്റ്റിസ് അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ സഹ ജഡ്ജിമാര്‍.
മുസ്ലിം ആരാധനാലയം സംബന്ധിച്ച് സുപ്രീംകോടതിയുടെ മുന്‍നിരീക്ഷണം അനീതിയാണെന്നും അത് അയോധ്യക്കേസിനെ ബാധിക്കുമെന്നും ധവാന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
സുപ്രീംകോടതി ഇന്ന് നടത്തുന്ന വിധി അയോധ്യക്കേസില്‍ വളരെ നിര്‍ണ്ണായകമാണ്. ഈ വിധിയുടെ അടിസ്ഥാനത്തിലാവും അയോധ്യക്കേസിന്റെ വിധി നിശ്ചയിക്കപ്പെടുക.
ഒക്ടോബര്‍ 2ന് വിരമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പല നിര്‍ണ്ണായക കേസുകളിലും വിധി കല്പിച്ച ശേഷമാണ് പിരിയുന്നത്. ആധാര്‍, സ്വകാര്യത, സംവരണം, തുടങ്ങി പ്രമുഖ കേസുകളില്‍ ഇതിനോടകം അദ്ദേഹം വിധി പ്രസ്താവിച്ചിരുന്നു.