അഹമ്മദാബാദ്:  രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വാനോളം പുകഴ്ത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.  സബര്‍മതി എന്നെ പ്രചോദിപ്പിക്കുന്നുവെന്നും മഹാത്മാഗാന്ധി ഒരു മനുഷ്വത്വത്തിന്‍റെ പ്രവാചകനാണെന്നും സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷം ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുറിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നെതന്യാഹുവും ഭാര്യയും ചേര്‍ന്നാണ് സബര്‍മതി ആശ്രമത്തിന് കുറിപ്പെഴുതിയത്.  ലോകം കണ്ട മഹാനായ മനുഷ്യ സ്നേഹി സ്ഥാപിച്ച സബര്‍മതിയില്‍ എത്താന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.  ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചാണ് സബര്‍മതി ആശ്രമം സന്ദര്‍ശിച്ചത്. ഇരുവരും ഗാന്ധിജിക്ക് ആദരമര്‍പ്പിച്ച് പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിജി 12 വര്‍ഷത്തോളം ചെലവഴിച്ച ഇടമാണ് സബര്‍മതി ആശ്രമം.


മാത്രമല്ല ഗാന്ധിജിയുടെ ചര്‍ക്ക നെതന്യാഹു കറക്കി നോക്കുകയും ചെയ്തു.  മകര സംക്രാന്തിയോട് അനുബന്ധിച്ച് ഗുജറാത്തില്‍ നടക്കാറുള്ള പട്ടം പറത്തല്‍ വിനോദത്തില്‍ പങ്കുകൊണ്ട നെതന്യാഹു രണ്ട് മിനിട്ടോളം പട്ടം പറത്തി.  പ്രധാനമന്ത്രിയും നെതന്യാഹുവും എട്ട് കിലോമീറ്ററോളം റോഡ് ഷോ നടത്തിയ  ശേഷമാണ് ആശ്രമത്തിലെത്തിയത്. റോഡ്ഷോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.