മുംബൈ: ഐഎന്‍എക്സ് മീഡിയാ പണമിടപാടു കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റിലായത് നല്ല വാര്‍ത്തയാണെന്ന പ്രതികരണവുമായി ഐഎന്‍എക്സ് മീഡിയാ സഹസ്ഥാപക ഇന്ദ്രാണി മുഖര്‍ജി.


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈയില്‍ കോടതിക്കു പുറത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചപ്പോഴാണ് ഇന്ദ്രാണി ഇങ്ങനെ പറഞ്ഞത്. ഇന്ദ്രാണി ഇപ്പോള്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലാണ്. 


2015 ലാണ് മകള്‍ ഷീനാ ബോറയെ കൊലപ്പെടുത്തിയതിന് ഇന്ദ്രാണിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഐഎന്‍എക്സ് കേസില്‍ ഇന്ദ്രാണി മാപ്പുസാക്ഷിയായതോടെയാണ് ചിദംബരത്തിന്‍റെ അറസ്റ്റിന് കളമൊരുങ്ങിയത്‌.  


ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്ററും ചേര്‍ന്ന്‍ 2007 ലാണ് ഐഎന്‍എക്സ്മീഡിയ സ്ഥാപിച്ചത്. ഇവര്‍ക്ക് അനുവദനീയമായതിലും അധികമായി വിദേശനിക്ഷേപം ലഭിക്കാന്‍ ചിദംബരം വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നാണ് കേസ്.