ഗുജറാത്ത് എംഎൽഎമാര്‍ താമസിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ഐടി റെയ്ഡ്
ആദായ നികുതിവകുപ്പ് ഇന്നു രാവിലെ കര്‍ണ്ണാടക മന്ത്രി ഡി.കെ. ശിവകുമാറിന്റെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ റെയ്ഡ് നടത്തി. അവിടെയാണ് ബിജെപി സര്‍ക്കാരിന്റെ ഭീഷണിയെ തുടര്‍ന്ന് കര്‍ണാടകയില്‍ അഭയം തേടിയ ഗുജറാത്തില്‍ നിന്നുള്ള 44 കോണ്‍ഗ്രസ് എംഎൽഎമാര്‍ താമസിക്കുന്നത്.
ബെംഗളൂരു: ആദായ നികുതിവകുപ്പ് ഇന്നു രാവിലെ കര്‍ണ്ണാടക മന്ത്രി ഡി.കെ. ശിവകുമാറിന്റെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ റെയ്ഡ് നടത്തി. അവിടെയാണ് ബിജെപി സര്‍ക്കാരിന്റെ ഭീഷണിയെ തുടര്‍ന്ന് കര്‍ണാടകയില്‍ അഭയം തേടിയ ഗുജറാത്തില്‍ നിന്നുള്ള 44 കോണ്‍ഗ്രസ് എംഎൽഎമാര്‍ താമസിക്കുന്നത്. കര്‍ണ്ണാടക മന്ത്രി ഡി.കെ. ശിവകുമാറിനാണു കോണ്‍ഗ്രസ് എംഎൽഎമാരുടെ താമസത്തിന്റെ ചുമതല.
റിസോര്‍ട്ടിനു പുറമെ ഡി.കെ. ശിവകുമാറിന്റെ ബംഗളൂരുവിലെ വീട്ടിലും, അദ്ദേഹത്തിന്റെ സഹോദരനും കനകപുര എംപിയുമായ ഡി.കെ.സുരേഷിന്റെ വീട്ടിലും റെയിഡ് നടന്നു. സിആര്‍പിഎഫ് അകമ്പടിയോടെയെത്തിയ 10 ഉദ്യോഗസ്ഥരാണ് രാവിലെ റിസോര്‍ട്ടില്‍ എത്തി എംഎൽഎമാര്‍ താമസിക്കുന്ന മുറികളില്‍ റെയിഡ് നടത്തിയത്. ഇതിനുപിന്നില്‍ രാഷ്ടീയ വൈരാഗ്യമാണ് എന്നാണ് കണക്കാക്കുന്നത്.