ജയ്പൂര്‍: ജയ്പുരിനടുത്തുള്ള  ഖാതോലായി ഗ്രാമത്തില്‍ ട്രാൻസ്ഫോർമർ സ്ഫോടനം നടന്ന സ്ഥലം ജയ്പൂര്‍ റൂറൽ എം.പിയും കേന്ദ്രമന്ത്രിയുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ ഇന്നലെയുണ്ടായ ട്രാൻസ്ഫോർമർ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കൂടാതെ 7 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. 


പൊട്ടിത്തെറിയില്‍ ട്രാൻസ്ഫോർമറില്‍നിന്നുള്ള എണ്ണ വീണത്‌ കൂടുതല്‍ ദുരന്തം സൃഷ്ടിച്ചു. ഉത്തരേന്ത്യയില്‍ വിവാഹത്തോടനുബന്ധിച്ചുള്ള ഒരു പ്രത്യേക ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഇന്നലെ അപകട വിവരം അറിഞ്ഞയുടനെ ജില്ലാധികാരിയും പോലീസും സംഭവ സ്ഥലത്തെത്തിയിരുന്നു.