ന്യൂഡല്‍ഹി: രാജ്യത്തെ ആറു സംസ്ഥാനങ്ങളിലെ അമ്പലങ്ങളും പത്തു റെയില്‍വേ സ്റ്റേഷനുകളും ഒക്ടോബര്‍ 8 ന് തകര്‍ക്കുമെന്ന് ഭീഷണി.  


COMMERCIAL BREAK
SCROLL TO CONTINUE READING

റോത്തക്ക് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടിന് ശനിയാഴ്ച വൈകുന്നേരം 3:30 ഓടെ ലഭിച്ച കത്തില്‍ ജെയ്ഷെ ഭീകരരുടെ പേരിലായിരുന്നു ഭീഷണികത്ത്. 


റോത്തക്ക് ജെന്‍ഷന്‍, റെവാരി, ഹിസാര്‍, കുരുക്ഷേത്ര, മുംബൈ സിറ്റി, ബംഗളൂരു, ചെന്നൈ, ജയ്പൂര്‍ തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലും തമിഴ്‌നാട്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലും ആക്രമണം നടത്തുമെന്നാണ് ഭീഷണി കത്ത്.


കത്ത് കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും റെയില്‍വേ പൊലീസിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


മസൂദ് അഹമ്മദ് എന്ന വ്യക്തിയാണ് റോത്തക്ക് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് യശ്പാല്‍ റാണയ്ക്ക് ഭീഷണി കത്തയച്ചത്. ഇതില്‍ അയാള്‍ സ്വയം ജെയ്ഷെ ഭീകരനാണെന്ന് പറഞ്ഞിട്ടുണ്ട്. കത്തിന്‍റെ വിവരങ്ങൾ ഉന്നത പൊലീസ് നേതൃത്വം പുറത്തുവിട്ടു. 


ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‌ഹറിന്‍റെതാകാം കത്തെന്നാണ് അനുമാനം. സംഭവത്തില്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.