ശ്രീനഗര്‍: വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നു ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഷോപ്പിയാനിലുണ്ടായ കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റ ചെന്നൈ സ്വദേശിയായ വിനോദ സഞ്ചാരി ആശുപത്രിയില്‍ മരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

'കശ്മീരികള്‍ നല്ല ആതിഥേയരായാണു വിലയിരുത്തപ്പെടുന്നത്, ഇതു ദൗര്‍ഭാഗ്യകരമായിപ്പോയി, അക്രമികളെ കണ്ടെത്താന്‍ നാട്ടുകാര്‍ സഹായിക്കണം' ജമ്മു കശ്മീര്‍ ഡിജിപി എസ്.പി. വയ്ദ് പറഞ്ഞു. 



ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രതികരിച്ചു. 



ജമ്മു-കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും അശാന്തി പടര്‍ത്തി കലാപം രൂക്ഷമാകുന്ന അവസ്ഥയില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടു സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നു മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു


വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്ത മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവയ്ക്കണമെന്ന് ഡിഎംകെയും ആവശ്യപ്പെട്ടു. ഭീകരര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു ഷോപ്പിയാന്‍, അനന്ത്‌നാഗ്, പുല്‍വാമ ജില്ലകളില്‍ കലാപം രൂക്ഷമായത്.