ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് തമിഴ് ചലച്ചിത്ര താരം ഗൗതമി. അന്വേഷണത്തിലൂടെ മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടു വരണമെന്നു തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഗൗതമി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിക്ക് എഴുതിയ കത്താണ് ബ്ലോഗിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ നീക്കണമെന്നാണ് ആവശ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമുള്ള 65 ദിവസത്തോളം നടന്ന സംഭവങ്ങളും കാര്യത്തിന്‍റെ പുരോഗതിയും സംശയം ജനിപ്പിക്കുന്നതായി ഗൗതമി ചൂണ്ടിക്കാട്ടുന്നു. ചികിത്സ, രോഗം കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ, ഇടയ്ക്ക് പെട്ടെന്നു രോഗം മൂർച്ഛിച്ചത്, ഹൃദയസ്തംഭനം തുടങ്ങി ഓരോ കാര്യങ്ങളും സംശയം ജനിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ എല്ലാം അന്വേഷണം നടത്തി ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാണ് ഗൗതമി ബ്ലോഗ് പോസ്റ്റിൽ പറയുന്നത്. 


 



 


ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാക്കളെക്കുറിച്ച് അറിയുന്നതിനായി എല്ലാവര്‍ക്കും അധികാരമുണ്ട്. പ്രധാനമന്ത്രി ഇതില്‍ നടപടിയെടുക്കുമെന്ന് കരുതുമെന്നും ഗൗതമി പറഞ്ഞു. അതേസമയം, സമൂഹ മാധ്യമരംഗത്ത് സജീവമായ ഗൗതമി കമല്‍ഹസനുമായി പിരിഞ്ഞത് അടക്കമുള്ള വിവരങ്ങള്‍ പങ്കുവച്ചത് ബ്ലോഗിലൂടെയായിരുന്നു. മുന്‍പ് ജയലളിതയുടെ മരണത്തില്‍ കമല്‍ഹാസന്‍ ട്വിറ്ററില്‍ ഇട്ട പോസ്റ്റ് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.