ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ജയലളിത(68) അന്തരിച്ചു. ആരോഗ്യനില മെച്ചപ്പെടുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അന്ത്യം. അമ്മയുടെ മൃതദേഹം രാജാജി ഹാളില്‍  പൊതുദര്‍ശനത്തിനു വെച്ചു.  ആയിരത്തിലേറെപ്പേരാണ് അമ്മയ്ക്ക് അവസാനമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ രാജാജി ഹോളില്‍ എത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴനാടിന്‍റെ തലൈവി ഇനി ഓര്‍മ്മ. മറീന ബീച്ചില്‍ നടന്ന സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. എംജിആറിന്‍റെ സ്മാരകത്തോടു ചേര്‍ന്ന സ്ഥലത്താണ് ജയലളിതയുടെ മൃതദേഹം സംസ്‌കരിച്ചത്.


 



 


 



 



 


 



 


 



 


 



 



 


ചെന്നൈയിലെ രാജാജി ഹാളില്‍  എത്തി തമിഴ്നാട് അമ്മയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികളര്‍പ്പിച്ചു.


 



 


 



 


തമിഴ് നടന്‍ രജനികാന്തും,  ധനുഷും അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ രാജാജി ഹാളില്‍ എത്തി. നേരത്തെ തമിഴ് നടന്‍ വിജയ്‌യും, ശരത് കുമാറും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.


 



 



 



 


 



 



 


തമിഴ്നാട്ടില്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു. ജയലളിതയോടുള്ള ആദരസൂചകമായി കേരളത്തിലും ഇന്ന് അവധി പ്രഖ്യാപിച്ചു.


 


നിയുക്ത മുഖ്യമന്ത്രി പനീര്‍സെല്‍വമാണ് ജയലളിതക്ക് ആദ്യമായി ആദരാഞ്ജലി അര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ചെന്നൈയിലേക്ക് പുറപ്പെട്ടു.ഇന്നലെ ഉച്ചക്ക് ഐ .സി.യുവിൽ കഴിയുന്ന ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് അപ്പോളോ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു. ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തുന്നത് ഇസിഎംഒ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണെന്നും അവര്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.


അതേസമയം, ജയലളിത മരിച്ച്രാ അല്‍പ്പസമയത്തിനകം തന്നെ   പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം പനീര്‍സെല്‍വത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു.


ജയലളിതക്ക് എന്തും സംഭവിക്കാമെന്ന് ലണ്ടനിൽ നിന്നുള്ള ഡോക്ടർ റിച്ചാർഡ് ബെയ്ലും പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ജയയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതാണ്, എന്നാല്‍ ഹൃദയസ്തംഭനം തന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിയുടെ മരണവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയിരുന്നു. തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. രണ്ടായി രത്തോളം വരുന്ന പൊലീസുകാരെ ആശുപത്രി പരിസരത്ത് വിന്യസിച്ചിരിന്നു. 


അതേസമയം, ഇന്നലെ വൈകുന്നേരം ചില തമിഴ് ചാനലുകളില്‍ അമ്മ മരിച്ചെന്ന വാര്‍ത്ത വന്ന ജനങ്ങളെ പരഭ്രാന്തരാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്‍ വാര്‍ത്ത നിഷേധിച്ച് അപ്പോളോ ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, പതിനൊന്നരയോടെ അമ്മ അന്തരിച്ച വിവരം ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.  തമിഴ്‌നാട്ടിലെങ്ങും സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി.


നാലുതവണ മുഖ്യമന്ത്രിയായിരുന്ന ജയലളിത തമിഴ്‌നാട്ടിലെ ആദ്യ വനിതാ പ്രതിപക്ഷനേതാവുമായിരുന്നു. എം.ജി. രാമചന്ദ്രനുശേഷം തുടര്‍ച്ചയായായി രണ്ടുവട്ടം മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്‌തികൂടിയാണ്‌ ജയലളിത. അധികാരത്തിലിരിക്കെ മരിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ്‌. അണ്ണാദുരൈ, എം.ജി.ആര്‍. എന്നിവരും അധികാരത്തിലിരിക്കെയാണു മരണമടഞ്ഞത്‌.