ജെജെപി ബിജെപിയുടെ `B Team`?
ഹരിയാനയില്‍ ബിജെപിയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് തയാറായ ജെജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്!!
ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപിയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് തയാറായ ജെജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്!!
ദുഷ്യന്ത് ചൗതാലയുടെ ജെജെപി ബിജെപിയുടെ "B Team" ആണെന്ന കാര്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
'ജെജെപി-ലോക്ദള്‍ എന്നും എപ്പോഴും ബിജെപിയുടെ B Team ആണെന്ന കാര്യം വ്യക്തമായി. ബിജെപി അധികാരം നേടാന്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. ചിലപ്പോള്‍ രാജ്കുമാര് സെയ്നിയും മറ്റ് ചിലപ്പോള്‍ ജെജെപി-ലോക്ദളും അതിനുള്ള യന്ത്ര പാവകളായി മാറുകയാണ്', സുര്‍ജേവാല ട്വീറ്റ് ചെയ്തു.
'ജനങ്ങളോട് ബിജെപിയ്ക്കെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ജെജെപി 10 സീറ്റ് നേടിയത്. ബിജെപിയുമായി സഖ്യത്തിന് തയ്യാറാവില്ലെന്ന് അവര്‍ ജനങ്ങള്‍ക്ക് വാക്കുകൊടുത്തിരുന്നു. അധികാരത്തിനുവേണ്ടി ജെജെപി ജനങ്ങള്‍ക്ക് നല്കിയ വാക്കിനെ കാറ്റില്‍ പറത്തി' അദ്ദേഹം ആരോപിച്ചു.
അതേസമയം, ഹരിയാനയില്‍ 10 അംഗങ്ങളുള്ള ജെജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി നീക്കം. മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയും ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയുമാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ബിജെപിയുമായി ചേര്‍ന്ന് ജെജെപി സഖ്യലേര്‍പ്പെടുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമര്‍ശനത്തിനാണ് കോണ്‍ഗ്രസ് തിരികൊളുത്തിയിരിക്കുന്നത്.
എന്നാല്‍, സഖ്യ തീരുമാനവുമായി മുന്നോട്ടു പോകുന്ന ബിജെപി പാര്‍ട്ടി വിമതരായി മത്സരിച്ചവര്‍ ഉള്‍പ്പെടെ സ്വതന്ത്ര എംഎല്‍എമാരെയും ഒപ്പം കൂട്ടാനുള്ള ശ്രമം നടത്തുന്നുണ്ട്. ഐഎന്‍എല്‍ഡി, ഹരിയാന ലോക്ഹിത് പാര്‍ട്ടി എന്നിവരും ബിജെപിയ്ക്കൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
90 നിയമസഭാ സീറ്റുകളില്‍ 10 സീറ്റാണ് ജെജെപി നേടിയത്. അതേസമയം, സഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനം മനോഹര്‍ ലാല്‍ ഖട്ടര്‍ ഉറപ്പിക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം ജെജെപിയ്ക്കെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.