ജെഎന്‍ യുവില്‍ അക്രമം നടത്തിയതിന് പോലീസ് തിരിച്ചറിഞ്ഞ വരില്‍ കോമള്‍ ശര്‍മ്മ, രോഹിത് ഷാ, അക്ഷത് അവാസ്തി എന്നിവര്‍ ഒളിവിലാണെന്ന് ഡല്‍ഹി പോലീസ്.ഇവരെ സര്‍വ്വകലാശാലയിലെ  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസ് തിരിച്ചറിഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അക്രമസംഘത്തില്‍ ഉണ്ടായിരുന്ന മുഖം മൂടി ധരിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ ഡല്‍ഹി പോലീസ് അവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് നോട്ടിസ് നല്‍കി.ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയാണ് ഇവര്‍ എന്നാണ് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.


ഒളിവില്‍ പോയി എന്ന് പറയുന്ന പ്രതികളില്‍ ഈ പെണ്‍കുട്ടിയും ഉണ്ടെന്നാണ് വിവരം.സര്‍വ്വകലാശാല സെര്‍വറില്‍നിന്ന് അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാന്‍ ഫോറന്‍സിക് സംഘം ചൊവ്വാഴ്ച കാമ്പസിലെത്തിയിരുന്നു. ബുധനാഴ്ചയും സംഘം കൂടുതല്‍ പരിശോധനകള്‍ക്കായി  സര്‍വ്വകലാശാലയിലെത്തും.


പോലീസിന്റെ ആദ്യ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്പത് പേരില്‍ ഇടത് വിദ്യാര്‍ഥി നേതാവും ജെഎന്‍യു പ്രസിഡന്റുമായ ഐഷി അടക്കം മൂന്ന് പേരെ കഴിഞ്ഞ ദിവസം സര്‍വ്വകലാശാലയിലെത്തി ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.


സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് തയ്യാറാക്കിയ ആദ്യ പ്രതിപട്ടികയിലുള്ള ഒന്‍പതു പേരില്‍ 5 പേര്‍ ഇടത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും രണ്ട് പേര്‍ എബിവിപി പ്രവര്‍ത്തകരും രണ്ട് പേര്‍ സര്‍വ്വകലാശാലയ്ക്ക് പുറത്തുള്ളവരും ആണ്.അതേസമയം ഒളിവില്‍ പോയവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഡല്‍ഹി പോലീസ് തുടങ്ങിയതായാണ് വിവരം.