ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജസ്ഥാൻ മുൻ ഗവർണറുമായിരുന്ന കല്യാൺ സിംഗ് (Kalyan Singh) അന്തരിച്ചു.
Lucknow: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജസ്ഥാൻ മുൻ ഗവർണറുമായിരുന്ന കല്യാൺ സിംഗ് (Kalyan Singh) അന്തരിച്ചു.
ജൂലൈ 4 മുതല്‍ ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 89 വയസായിരുന്നു.
പ്രമുഖ BJP നേതാവായ അദ്ദേഹം രണ്ടു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹം കുറേക്കാലം രാജസ്ഥാന്‍ ഗവർണർ എന്ന നിലയിലും ചുമതല വഹിച്ചിരുന്നു.
രാമക്ഷേത്ര നിര്‍മ്മാണത്തിന് വലിയ പങ്കു വഹിച്ച വ്യക്തിയാണ് കല്യാണ്‍ സിംഗ് എന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) പറഞ്ഞു. അദ്ദേഹത്തിന്‍റെ വേര്‍പാട് BJP യ്ക്ക് തീരാനഷ്ടമാണ്. ദുഃഖ സൂചകമായി തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധിയായിരിയ്ക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം, അന്തരിച്ച മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്‍റെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം അലിഗഡിലേക്ക് കൊണ്ടുപോകും.
മുൻ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെ കോടിക്കണക്കിന് അധ:സ്ഥിതരും ചൂഷിതരുമായ ആളുകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് കല്യാൺ സിംഗ് എന്ന് പ്രധാനമന്തി പറഞ്ഞു. കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി അദ്ദേഹം നിലകൊണ്ടു, പ്രധാനമന്ത്രി അനുസ്മരിച്ചു.
കല്യാണ്‍ സിംഗിന്‍റെ നിര്യാണത്തില്‍, കേന്ദ്ര അമന്ത്രി രാജ്നാഥ് സിംഗ്, മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവര്‍ അനുശോചിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...