കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ് നടനും മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനുമായ കമലഹാസന്‍ ചര്‍ച്ച നടത്തി. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവും പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ വിശാലമായ മതേതര സഖ്യം ഉയര്‍ന്നുവരണം. മക്കള്‍ നീതി മയ്യത്തിന് തമിഴ്‌നാട്ടില്‍ സിപിഐഎം പിന്തുണ ഉണ്ടാകണമെന്നും കമലഹാസന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. മക്കള്‍ നീതി മയ്യം കൊയമ്പത്തൂരില്‍ നടത്താനിരിക്കുന്ന പരിപാടിയിലേയ്ക്ക് ക്ഷണിക്കാനാണ് കമലഹാസന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചായിരിക്കും പരിപാടി സജ്ജീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു