മുംബൈ: ഭാരതത്തിൽ ആദ്യമായി ഐ.പി.എസ് നേടിയ വനിത ആരെണന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു അത് കിരൺ ബേദിയാണ്(നിലവിലെ പുതുച്ചേരി ​​ഗവർണർ). കേരളത്തിൽ ആദ്യ ഐ.പി.എസ് നേടിയ വനിത ജി.ശ്രീലേഖയാണ്. ആദ്യത്തെ വനിതാ ഡി.ജി.പിയും ശ്രീലേഖ തന്നെ. എന്നാൽ ഇന്ത്യയിൽ ആരാണ് ആദ്യവനിതാ ഡി.ജി.പി? പലർക്കും പെട്ടെന്ന് ഉത്തരം കിട്ടിയെന്ന് വരില്ല. അവരുടെ കഥയാണ് ഇനി പറയുന്നത്.കാഞ്ചൻ ചൗധരി ഭട്ടാചാര്യ- മുംബൈയും,യു.പിയുമൊക്കെ ഒരുകാലത്ത് ഞടുങ്ങിയിരുന്ന പേരാണത്. ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പിയും രാജ്യത്ത് ഐ.പി.എസ് നേടുന്ന രണ്ടാമത്തെ വനിതയുമായിരുന്നു കാഞ്ചൻ. 1973-ൽ ഇന്ത്യൻ പോലീസ് സർവ്വീസിന്റെ ബാച്ചിലുണ്ടായിരുന്ന ഏക വനിത. 2004ലാണ് ഉത്താരാഖഢ് ഡി.ജി.പിയായി കാഞ്ചന്‌‍ പ്രമോഷൻ ലഭിക്കുന്നത് പിന്നീട് മൂന്ന് വർഷത്തിന് ശേഷം 2007-ൽ ജോലിയിൽ നിന്നും വിരമിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിമാചൽ പ്രദേശിലായിരുന്നു കാഞ്ചൻ ജനിച്ചത്. കാഞ്ചന്റെ ജനനശേഷം കുടുംബം  Amritsar ലേക്ക് മാറി പിന്നീട് കാഞ്ചന്റെ പഠനം അമൃതസറിലും,ഡൽഹിയിലുമായിരുന്നു. ഇം​ഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും,ആസ്ട്രേലിയയിൽ നിന്നും എം.ബി.എയും നേടി. സ്ഥലമിടപാട് സംബന്ധിച്ചുണ്ടായ ഒരു തർക്കത്തിൽ തന്റെ പിതാവിന് ഏൽക്കേണ്ടി വന്ന പീഢനമാണ് തനിക്ക് പോലീസിൽ ചേരാനുള്ള പ്രേചോദനമെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ കാഞ്ചൻ പറഞ്ഞിട്ടുണ്ട്.33 വർഷക്കാലമാണ് കാഞ്ചൻ പോലീസിൽ സേവനം അനുഷ്ടിച്ചത്. നിരവധി കൊലപാതക കേസുകൾക്ക് തുമ്പുണ്ടാക്കിയ ഉദ്യോ​ഗസ്ഥയായിരുന്നു അവർ. ഇതിൽ പ്രധാനമാണ്  ബാഡ്മിന്റൺ ചാമ്പ്യൻ സയിദ് മോദിയുടെ(sayed modi) കൊലപാതകം.


ALSO READ: ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു


മെക്സിക്കോയിൽ നടന്ന ഇന്റർപോളിന്റെ(inter pol) സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് കാഞ്ചൻ ചൗധരിയായിരുന്നു. എഴുത്തിലും,അഭിനയത്തിലും താത്പര്യമുണ്ടായിരുന്ന കാഞ്ചൻ ഉടാൻ(udaan) എന്നാ ടെലിവിഷൻ സീരിസിലും അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.പോലീസിൽ നിന്നും വിട്ടശേഷം രാഷ്രീയത്തിലേക്ക് പോയ അവർ ആംആദ്മി പാർട്ടിയിൽ ചേർന്നു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 2019 ആ​ഗസ്റ്റ് 26ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു കാഞ്ചൻ അന്തരിച്ചത്. വിശിഷ്ടസേവനത്തിന് 1997 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.