ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു

ഇന്ത്യയിലെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയായിരുന്നു കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ.   

Last Updated : Aug 27, 2019, 01:45 PM IST
ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു

ഇന്ത്യയുടെ ആദ്യത്തെ വനിതാ ഡിജിപിയായിരുന്ന കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു. എഴുപത്തിരണ്ടു വയസ്സായിരുന്നു. അസുഖബാധിതയായിരുന്ന ഇവര്‍ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രിയോടെ മുംബൈയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയായിരുന്നു കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ. 

1973 ലെ ഐപിഎസ് ഓഫീസറായിരുന്നു. 2004 ല്‍ ഉത്തരാഖണ്ഡിന്‍റെ ഡിജിപിയായി നിയമിതയായി. ഇതോടെ ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിത എന്ന ബഹുമതിയും കാഞ്ചന്‍ ചൗധരി ഭട്ടാചാര്യയ്ക്ക് സ്വന്തമായിരുന്നു. 2007 ലാണ് സര്‍വീസില്‍നിന്നും വിരമിച്ചത്.

വിശിഷ്ടസേവനത്തിന് 1997 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ച കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

Trending News