കര്`നാടകം`: മുന്‍ വാതിലില്‍ ഡി. കെ. ശിവകുമാര്‍, പിന് വാതിലിലൂടെ പുറത്തുകടന്ന് വിമതര്‍!!
വളരെയേറെ നാടകീയ സംഭവങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ് കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി!!
മുംബൈ: വളരെയേറെ നാടകീയ സംഭവങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ് കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി!!
രാജിവച്ച വിമത എംഎല്‍എമാരെ കണ്ട് പ്രശ്നത്തിന് പരിഹാരം കാണുവാനായി മുംബൈയ്ക്ക് പറന്ന കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാറിന് ഹോട്ടലിനുള്ളില്‍ പ്രവേശനം ലഭിച്ചില്ല. "ഗോ ബാക്ക്" വിളികളുമായാണ്' ബിജെപി പ്രവര്‍ത്തകര്‍ ഡി. കെ. ശിവകുമാറിനെ സ്വീകരിച്ചത്. കൂടാതെ, മുംബൈ പൊലീസ് അദ്ദേഹത്തിന് ഹോട്ടലില്‍ പ്രവേശനം അനുവദിച്ചുമില്ല. അതിരാവിലെയാണ് ശിവകുമാര്‍ മുംബൈയിലെത്തിയത്.
ഹോട്ടലില്‍ തങ്ങള്‍ മുറിയെടുത്തിട്ടുണ്ടെന്നും ആര്‍ക്കും തന്നെ തടയാനാവില്ലെന്നും ശിവകുമാര്‍ ഹോട്ടലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടാതെ, താന്‍ മുംബൈയിലെത്തിയത് പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും മുംബൈ പൊലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും ശിവകുമാര്‍ പറഞ്ഞു. ഒരുമിച്ചാണ് ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
അതേസമയം, ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ഡി. കെ. ശിവകുമാറിനെ കാണുവാന്‍ വിസമ്മതിച്ച വിമത എംഎല്‍എമാര്‍ ഹോട്ടലിന്റെ പിന് വാതിലിലൂടെ പുറത്തുകടന്നതായാണ് സൂചന. 10 എംഎല്‍എമാരായിരുന്നു മുംബൈയില്‍ ഹോട്ടലില്‍ തങ്ങിയിരുന്നത്. ഇതില്‍ 7 പേര് കോണ്‍ഗ്രസ് എംഎല്‍എമാരും 3 ജെഡിഎസ് എംഎല്‍എമാരുമാണ്.
സഖ്യസര്‍ക്കാരിനെതിരായ വികാരം നിലനില്‍ക്കുന്നതിനാലാണ് തങ്ങള്‍ രാജിവച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടില്ലെന്നും വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നു. ഡി. കെ. ശിവകുമാറിനെ കാണാനോ അദ്ദേഹവുമായി ചര്‍ച്ചയ്ക്കോ തങ്ങള്‍ തയ്യാറല്ലെന്നും അവര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.