Karnataka Election 2023:  തിരഞ്ഞെടുപ്പ് ആവേശത്തില്‍ കര്‍ണാടക... മെയ്‌ 10ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത്  3,600 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.  ഏപ്രില്‍ 20 ആയിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Karnataka Election 2023: ബിജെപി അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി BJP, പ്രമുഖര്‍ പുറത്ത്


 


സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്   3,632 സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. 5,102 നാമനിർദ്ദേശ പത്രികകള്‍ ആണ് സമര്‍പ്പിക്കപ്പെട്ടിരിയ്ക്കുന്നത്.  ഇന്ന് ഏപ്രില്‍ 21 ന് സൂക്ഷ്മപരിശോധന നടക്കും.  


Also Read:  Karnataka Election 2023: നാട്ടിലെ കുട്ടി പുറത്ത്!! തേജസ്വി സൂര്യയെ സ്റ്റാര്‍ പ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്താതെ BJP 


 


തിരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന റിപ്പോര്‍ട്ട്  അനുസരിച്ച് ആകെ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികകളില്‍  707 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചത് ബിജെപി സ്ഥാനാർത്ഥികളും 651 കോൺഗ്രസ്, 455 ജെഡി(എസ്) സ്ഥാനാർത്ഥികളും ബാക്കിയുള്ളവർ മറ്റ് ചെറിയ പാർട്ടികളിൽ നിന്നുള്ളവരും  സ്വതന്ത്രരുമാണ്. 


Also Read:  Karnataka Election 2023: 92-ാം വയസില്‍ ആറാം അങ്കത്തിനിറങ്ങുകയാണ് കോൺഗ്രസിന്‍റെ പടക്കുതിര ശാമന്നൂർ ശിവശങ്കരപ്പ  


ഏപ്രിൽ 13ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആകെയുള്ള നാമനിർദേശ പത്രികകളിൽ 4,710  പത്രികകള്‍ 3,327 പുരുഷ സ്ഥാനാർത്ഥികളും 391 നാമനിർദ്ദേശ പത്രികകൾ 304 സ്ത്രീകളുമാണ് സമർപ്പിച്ചത്. ഒരു നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്  Other gender വിഭാഗത്തില്‍ നിന്നുമാണ് എന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് വ്യാഴാഴ്ച രാത്രി പ്രസ്താവനയിൽ അറിയിച്ചു.


 ഒരു സ്ഥാനാർത്ഥിക്ക് നാല് നാമനിർദ്ദേശ പത്രികകൾ വരെ നല്‍കാം. പത്രിക സമർപ്പിക്കാനുള്ള ആറാമത്തെയും അവസാനത്തെയും ദിവസമായ വ്യാഴാഴ്ച നിരവധി പ്രമുഖ നേതാക്കളടക്കം 1,691 സ്ഥാനാർത്ഥികൾ 1,934 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു.


അതേസമയം, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകൾ മാത്രം ശേഷിക്കെ, ബാംഗളൂരു റൂറലിൽ നിന്നുള്ള കോൺഗ്രസ് എംപി ഡികെ സുരേഷ് കനകപുര മണ്ഡലത്തില്‍നിന്നും നോമിനേഷന്‍ സമര്‍പ്പിച്ചു. കനകപുരയില്‍ അദ്ദേഹത്തിന്‍റെ ജ്യേഷ്ഠനും സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനുമായ ഡികെ ശിവകുമാറാണ് പാർട്ടിയുടെ സ്ഥാനാർത്ഥി. ശിവകുമാറിന്‍റെ  നോമിനേഷൻ ഏതെങ്കിലും സാഹചര്യത്തില്‍ നിരസിക്കപ്പെട്ടാല്‍, ഒരു ബാക്കപ്പ് പ്ലാൻ എന്ന നിലയിലാണ് സുരേഷ് പത്രിക സമർപ്പിച്ചതെന്ന് നിരവധി കോൺഗ്രസ് ഭാരവാഹികൾ പറയുന്നു.


നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ 21 നും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24 നും ആണ്. മെയ്‌ 10 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ്‌ 13 ന് വോട്ടെണ്ണല്‍ നടക്കും.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.