Karnataka Election 2023: 92-ാം വയസില്‍ ആറാം അങ്കത്തിനിറങ്ങുകയാണ് കോൺഗ്രസിന്‍റെ പടക്കുതിര ശാമന്നൂർ ശിവശങ്കരപ്പ

Karnataka Election 2023: നവതി പിന്നിട്ട ഈ വ്യക്തി കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുകയാണ്. 92-ാം വയസില്‍ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ശാമന്നൂർ ശിവശങ്കരപ്പയെന്ന മുതിർന്ന കോണ്‍ഗ്രസ്‌ നേതാവ്. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 02:42 PM IST
  • നവതി പിന്നിട്ട ഈ വ്യക്തി കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുകയാണ്. 92-ാം വയസില്‍ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ശാമന്നൂർ ശിവശങ്കരപ്പയെന്ന മുതിർന്ന കോണ്‍ഗ്രസ്‌ നേതാവ്.
Karnataka Election 2023: 92-ാം വയസില്‍ ആറാം അങ്കത്തിനിറങ്ങുകയാണ് കോൺഗ്രസിന്‍റെ പടക്കുതിര ശാമന്നൂർ ശിവശങ്കരപ്പ

Karnataka Election 2023:  അയല്‍ സംസ്ഥാനമായ കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങിയിരിയ്ക്കുകയാണ്.  ഒരു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഏപ്രില്‍ 20. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. 

Also Read:  Karnataka Election 2023: ബിജെപി അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി BJP, പ്രമുഖര്‍ പുറത്ത്

ആ അവസരത്തില്‍ ഒരു സ്ഥാനാര്‍ഥി ദേശീയ ശ്രദ്ധ  നേടിയിരിയ്ക്കുകയാണ്. അതായത്, നവതി പിന്നിട്ട ഈ വ്യക്തി കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുകയാണ്. ജനപ്രതിനിധിയാവാന്‍ പ്രായപരിധി ഇല്ലാത്ത സഹചര്യത്തില്‍  92-ാം വയസില്‍  തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ശാമന്നൂർ ശിവശങ്കരപ്പയെന്ന മുതിർന്ന കോണ്‍ഗ്രസ്‌ നേതാവ്. 

Also Read:  Karnataka Election 2023: നാട്ടിലെ കുട്ടി പുറത്ത്!! തേജസ്വി സൂര്യയെ സ്റ്റാര്‍ പ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്താതെ BJP 

 

92-ാം വയസിലും സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന ശാമന്നൂർ ശിവശങ്കരപ്പയെന്ന കോണ്‍ഗ്രസ്‌ പടക്കുതിര ദാവങ്കരെ സൗത്ത് മണ്ഡലത്തിൽ നിന്നാണ് മത്സരിയ്ക്കുന്നത്. അഞ്ചു തവണ ഈ മണ്ഡലത്തില്‍ വിജയിച്ചു കയറിയ അദ്ദേഹം ഇത് ആറാം തവണയാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ എത്തുന്നത്‌. അതായത്, 92-ാം വയസിലും തനിക്ക് ഒരു അങ്കത്തിന് ബാല്യമുണ്ടെന്നുതന്നെയാണ് അദ്ദേഹത്തിന്‍റെ വാദം.

ശിവശങ്കരപ്പയെ കാണുന്നവർക്കും അങ്ങനെയേ തോന്നൂ. നടക്കാൻ ചെറിയ പരസഹായം വേണമെന്നല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. നന്നായി കേള്‍ക്കാം, ശബ്ദത്തിൽ ഇടർച്ചയില്ല, നല്ല വ്യക്തതയുണ്ട്, ഈ പ്രായത്തിലും ചിന്തിച്ച് കാര്യങ്ങൾ തീരുമാനിക്കാനും സാധിക്കും. തിരഞ്ഞെടുപ്പില്‍ ആറാം അങ്കത്തിന് ഇറങ്ങിത്തിരിച്ച അവസരത്തില്‍  ഈ പ്രായത്തിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ എന്ന് ചോദിച്ചവരോട് തക്ക മറുപടിയും അദ്ദേഹം നല്‍കുന്നു. അതായത്, "പടക്കുതിരകളെയേ പന്തയത്തിന് തിരഞ്ഞെടുക്കൂ, ഞാനിപ്പോഴും കോൺഗ്രസിന്‍റെ പടക്കുതിരയാണ്" എന്നാണ്  അദ്ദേഹം നല്‍കുന്ന മറുപടി. 

ശിവശങ്കരപ്പ കോണ്‍ഗ്രസിന്‍റെ പടക്കുതിരയായി അറിയപ്പെടാനും കാരണമുണ്ട്. അതായത്, കഴിഞ്ഞ ആഴ്ച കർണാടക കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കരുനീക്കത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ഇദ്ദേഹമായിരുന്നു. കര്‍ണാടക കോണ്‍ഗ്രസില്‍ തന്ത്രങ്ങള്‍ മെനയുന്നത്  ശിവശങ്കരപ്പയാണ് എന്നാണ് ഭാഷ്യം. 

ബിജെപി വിട്ട ജഗദീഷ് ഷെട്ടറിനെ മണിക്കൂറുകള്‍ക്കകം കോൺഗ്രസ് പാളയത്തിലെത്തിക്കാൻ കരുക്കൾ നീക്കിയത് ശിവശങ്കരപ്പയുടെ  ബെംഗളൂരുവിലെ ഫ്ലാറ്റിലിരുന്നായിരുന്നു. കോൺഗ്രസിന്‍റെ എക്കാലത്തെയും ശക്തമായ  ലിംഗായത്ത് മുഖമാണ് അദ്ദേഹം. ഇടഞ്ഞു നിൽക്കുന്ന ഷെട്ടറിനെ വല വീശിപിടിച്ചാൽ വടക്കൻ കർണാടകയിൽ കോൺഗ്രസിനുണ്ടാകുന്ന തിരഞ്ഞെടുപ്പ് നേട്ടം മുന്നിൽ കണ്ടായിരുന്നു ശാമന്നൂർ ശിവശങ്കരപ്പയെ ആ ദൗത്യം പാര്‍ട്ടി നേതൃത്വം ഏൽപ്പിച്ചത്. അദ്ദേഹം അത് ഭംഗിയായി ചെയ്യുകയും ചെയ്തു. 

അതുകൂടാതെ, മറ്റൊരു ബന്ധം കൂടിയുണ്ട്. ശാമന്നൂർ ശിവശങ്കരപ്പയുടെ മകന്‍റെ മകൾ ജഗദീഷ് ഷെട്ടറിന്‍റെ മകന്‍റെ ഭാര്യയാണ്. ആശയപരമായി രണ്ട് ചേരിയിലാണെങ്കിലും ഒരേ സമുദായക്കാരാണ് ശിവശങ്കരപ്പയും ഷെട്ടറും. ഇരുവരും ബന്ധുക്കളാണെന്ന ഘടകമാണ് ശിവശങ്കരപ്പയിലൂടെ കാര്യങ്ങൾ നീക്കാൻ കോൺഗ്രസിന് തുണയായത്. 

ദാവങ്കരെ സൗത്ത് മണ്ഡലത്തിലെ വോട്ടർമാർക്ക് മുന്നിൽ വീണ്ടുമെത്തുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ശാമന്നൂർ ശിവശങ്കരപ്പ. മണ്ഡലത്തില്‍ ലിംഗായത്‌-മുസ്ലീം വോട്ടുകളാണ് നിർണായകം. അതേസമയം, ഈ രണ്ട് സമുദായങ്ങളെയും ഒരേ പോലെ കൂടെ നിർത്തുന്നതാണ് ഇദ്ദേഹത്തിന്‍റെ എക്കാലത്തെയും വിജയ ഫോർമുല. രണ്ടു സമുദായങ്ങളും ഒരേപോലെ ഇദ്ദേഹത്തേയും പരിഗണിക്കുന്നു.    

ഇത്തവണ വീണ്ടും ദാവങ്കരെ സൗത്തിലെ സമ്മതിദായകർ കനിഞ്ഞാൽ ഒരുപക്ഷേ കര്‍ണ്ണാടക നിയമസഭയില്‍ എത്തുന്ന ഏറ്റവും  പ്രായം കൂടിയ സാമാജികനായി അദ്ദേഹം അറിയപ്പെടും.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News