മുംബൈ: സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പത്മാവതിനെതിരെയുള്ള പ്രക്ഷോഭം രജപുത്ര കര്‍ണി സേന പിന്‍വലിച്ചു. വെള്ളിയാഴ്ചയാണ് സംഘടന ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയത്. ചിത്രം രജപുത്ര വീര്യത്തെ മഹത്വവല്‍ക്കരിക്കുന്നതാണെന്നും അത് തിരിച്ചറിഞ്ഞതിനാലാണ് പ്രതിഷേധം പിന്‍വലിക്കുന്നതെന്നും സംഘടന വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച സംഘടനയിലെ പ്രമുഖരായ യോഗേന്ദ്ര സിംഗ് ഖട്ടര്‍, ദേശീയ നേതാവ് സുഖ്ദേവ് സിംഗ് ഗോഗാമി എന്നിവര്‍ മുംബൈയിലെ തിയേറ്ററിലെത്തി ചിത്രം കണ്ടുവെന്നും ചിത്രത്തില്‍ രജപുത്രരെ കളങ്കപ്പെടുത്തുന്ന യാതൊന്നുമില്ലെന്ന് വ്യക്തമായെന്നും അവര്‍ പറഞ്ഞു. ചിത്രം കാണുന്ന രജപുത്രര്‍ക്ക് അഭിമാനം തോന്നുന്നതാണ് ചിത്രത്തിന്‍റെ കഥാഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.


ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള സീനുകളില്‍ ഒന്നും തന്നെ അശ്ലീലമായിട്ടില്ലെന്ന് ഖട്ടര്‍ പറഞ്ഞു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.  റാണി പത്മാവതിയായി ദീപിക പദുക്കോണ്‍ ആണ് വേഷമിട്ടത്. ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ മുഖ്യ കഥാപത്രങ്ങളാണ്.


@ShobhaIyerSant/ Twitter