ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ അദ്ധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നതായി സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ആശുപത്രിയിലെത്തി കരുണാനിധിയെ കണ്ടു.
ആരോഗ്യനില വളരെ മോശമായി എന്ന വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് മാറ്റമുണ്ടായി എങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്.


അവസ്ഥയേയും നേരിടാന്‍ സര്‍ക്കാര്‍ ചെന്നൈ നഗരത്തില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. കൂടാതെ ഏ​തു നി​മിഷ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ധ​ത്തി​ല്‍ സേ​ന​യെ സ​ജ്ജ​മാ​ക്കി നി​റു​ത്ത​ണ​മെ​ന്ന് എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്കും ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ത​മി​ഴ്നാ​ട് സ്പെ​ഷ​ല്‍ പോ​ലീ​സ് ബ​റ്റാ​ലി​യ​നെ​യും സുരക്ഷയ്ക്കായി വി​ന്യ​സി​ച്ചു.


പോ​ലീ​സി​നു പു​റ​മേ ആ​ശു​പ​ത്രി​ക്കു സ​മീ​പം ക​മാ​ന്‍​ഡോ ഫോ​ഴ്സി​നേ​യും റാ​പ്പി​ഡ് ആ​ക്ഷ​ന്‍ ഫോ​ഴ്സി​നേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​രു​ണാ​നി​ധി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ അ​ണി​ക​ള്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീകരിച്ചിരിക്കുന്നത്.


ഇന്നലെ രാത്രി കരുണാനിധിയുടെ സ്ഥിതി മോശമായെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആശുപത്രിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്ന അണികളുടെ വികാരപ്രകടനങ്ങള്‍ അതിരുവിട്ടിരുന്നു. പൊലീസ് ബലപ്രയോഗം നടത്തിയെങ്കിലും ജനക്കൂട്ടം പിരിഞ്ഞു പോകാതെ ആശുപത്രിക്കു മുന്നില്‍ കഴിച്ചുകൂട്ടുകയായിരുന്നു. ''എഴുന്തുവാ എഴുന്തുവാ എന്‍ തലൈവാ എഴുന്ത് വാ..., താങ്കലെയേ, എങ്കള്‍ ഇമൈ തൂങ്കലയേ...'' (എണീറ്റുവാ, എണീറ്റുവാ എന്‍റെ തലവനേ എണീറ്റുവാ.. സഹിക്കുന്നില്ല, ഞങ്ങളുടെ കണ്ണുകള്‍ ഉറങ്ങുന്നില്ല..) എന്ന് അവര്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഇന്ന് രാവിലെയും ആശുപത്രിക്ക് മുന്നിലേക്ക് ആരാധകരുടേയും പ്രവര്‍ത്തകരുടേയും ഒഴുക്കാണ്.