ചെന്നൈ: ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് രാഹുല്‍ ഗാന്ധി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രിയിലെത്തി സന്ദര്‍ശിച്ചശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.


തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.


കഴിഞ്ഞ ദിവസങ്ങളില്‍ കലൈഞ്ജറുടെ ആരോഗ്യനില വളരെ മോശമാണെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ സ്ഥലത്ത് നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് മാറ്റമുണ്ടായി. എങ്കിലും തമിഴ് മക്കള്‍ ഇപ്പോഴും ആശങ്കയിലാണ്.


എന്നാല്‍ ഏതു അവസ്ഥയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. അതിനായി ചെന്നൈ നഗരത്തില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ബ​സ് സ്റ്റേ​ഷ​ന്‍ എന്നിവിടങ്ങളിലും ത​മി​ഴ്നാ​ട് സ്പെ​ഷ​ല്‍ പൊ​ലീ​സ് ബ​റ്റാ​ലി​യ​നെ​യും സുരക്ഷയ്ക്കായി വി​ന്യ​സി​ച്ചിട്ടുണ്ട്.