ഡെറാഡൂൺ: കോറോണ മഹാമാരിയെ തുടർന്ന് രാജ്യത്ത് lock down പ്രഖ്യാപിച്ചതിനെ തുടർന്ന് പൂര്‍ണ്ണമായും അടച്ച കേദാര്‍നാഥ് ക്ഷേത്രം ഇന്നു രാവിലെ തുറന്നു. ക്ഷേത്രത്തിന്റെ മുഖ്യ പൂജാരിയും ട്രസ്റ്റ് അംഗങ്ങളും മാത്രം പങ്കെടുത്ത ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ് നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ രുദ്രാഭിഷേകമാണ് പ്രധാനമന്ത്രിക്കായി നടത്തിയത്. പ്രധാന പൂജാരിയായ ഭീം ശങ്കര്‍ ലിംഗ് ക്വാറന്റൈനിലായതിനാല്‍ അടുത്ത സ്ഥാനത്തുള്ള ശിവ്ശങ്കര്‍ ലിംഗാണ് പൂജകള്‍ക്ക് തുടക്കമിട്ടത്.


Also read: സിആർപിഎഫ് ബാറ്റലിയനിലെ 47 സൈനികർക്ക് കോറോണ 


ഇന്നു രാവിലെ 6.10നായിരുന്നു പതിനൊന്നാമത് ജ്യോതിര്‍ലിംഗമായി ആരാധിക്കുന്ന കേദാര്‍നാഥ് ക്ഷേത്രം തുറന്നത്. ഹിമാലയത്തിലെ ഖര്‍വാള്‍ പ്രദേശത്താണ് കേദാര്‍നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കവാടം സൂര്യകാന്തി പൂക്കളാല്‍ അലങ്കരിച്ചാണ് ലോക്ഡൗണിന് ശേഷമുള്ള ആദ്യ പൂജാകര്‍മ്മങ്ങള്‍ക്കായി ക്ഷേത്രം തുറന്നത്. ദേവസ്വംബോർഡ് പ്രതിനിധിയും 20 പേരും ചടങ്ങിൽ പങ്കെടുത്തു.  പൊലീസും എത്തിയിരുന്നു. 


എല്ലാവര്‍ഷവും മഞ്ഞുകാലം കഴിയുന്ന മുറയ്ക്ക് കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ വിശ്വപ്രസിദ്ധ ക്ഷേത്രങ്ങള്‍ ഏപ്രില്‍-മെയ് മാസത്തിലാണ് ഭക്തര്‍ക്കായി തുറക്കുക. ബദരീനാഥ ക്ഷേത്രം മെയ് 15ന് തുറക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിരുന്നു.