സിആർപിഎഫ് ബാറ്റലിയനിലെ 47 സൈനികർക്ക് കോറോണ

കോറോണ ബാധിച്ച് സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരു ജവാൻ ശനിയാഴ്ച മരിച്ചിരുന്നു.  

Last Updated : Apr 29, 2020, 12:09 PM IST
സിആർപിഎഫ് ബാറ്റലിയനിലെ 47 സൈനികർക്ക് കോറോണ

ന്യുഡൽഹി: ഡൽഹി സിആർപിഎഫ് ബാറ്റലിയനിലെ 47 സൈനികർക്ക് കോറോണ സ്ഥിരീകരിച്ചു.  ഇതേതുടർന്ന് ഡൽഹി മയൂർവിഹാറിലുള്ള 31 ബാറ്റലിയനിലെ ആയിരത്തോളം ജാവാന്മാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.  

Also read: ഗ്രീൻസോണാക്കിയ ജാഗ്രത കുറവ് എവിടെയെത്തിച്ചു? രൂക്ഷവിമർശനവുമായി വി. മുരളീധരൻ 

രോഗം സ്ഥിരീകരിച്ച ജവാന്മാർ ചികിത്സയിലാണ്.   കോറോണ ബാധിച്ച് സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരു ജവാൻ ശനിയാഴ്ച മരിച്ചിരുന്നു.  അസം സ്വദേശിയായ 55 കാരനായ  ജവാൻ ഇന്നലെയാണ് മരിച്ചത്.  

ചികിത്സയിലിരുന്ന ജവാന്  രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.  സിആർപിഎഫ് പാരാമെഡിക് യൂണിറ്റിലെ ഒരു നഴ്സിങ് അസിസ്റ്റന്റിന് ഏപ്രിൽ 21 നാണ്  ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നത്.  ഇയാൾ ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.  ഏപ്രിൽ 24 ന് 9 ഉം ശേഷം 15 ജാവാന്മാർക്കും കോറോണ സ്ഥിരീകരിക്കുകയായിരുന്നു.    

Trending News