ന്യൂഡല്‍ഹി: രണ്ടാം വട്ടവും ഡല്‍ഹി തൂത്തുവാരി ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേയ്ക്ക്...


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെബ്രുവരി 16ന് അ​ര​വി​ന്ദ് കെജ്‌രിവാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം​ ആ​ദ്മി സ​ര്‍​ക്കാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും.​ രാം ലീ​ല മൈ​താ​നി​യി​ലാണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക.


ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷം നേടി അധികാര മുറപ്പിച്ചതിന് പിന്നാലെ അ​ര​വി​ന്ദ് കെജ്‌രിവാള്‍ ല​ഫ്റ്റ​ന​ന്‍‌​റ് ഗ​വ​ര്‍​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തി.


കൂടാതെ, മുഖ്യമന്ത്രിയുടെ വസതിയില്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ആം ആദ്മി പാര്‍ട്ടി എം‌എൽ‌എമാരുടെയും യോഗം വിളിച്ചിരിയ്ക്കുകയാണ്.


അ​തേ​സ​മ​യം, ആ​രൊ​ക്ക​യാ​കും മ​ന്ത്രി​മാ​രെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നാ​ണ് സൂചന. എ​ന്നാ​ല്‍, മന്ത്രിസഭയില്‍ പു​തു​മു​ഖ​ങ്ങ​ള്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടിയോട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.


ഓ​ഖ്‌​ല മ​ണ്ഡ​ല​ത്തി​ല്‍ മി​ന്നും വി​ജ​യം നേ​ടി​യ അ​മാ​ന​ത്തു​ള്ള ഖാ​ന്‍, ക​ല്‍​ക്കാ​ജി​യി​ല്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച അ​തി​ഷി, രാ​ജേ​ന്ദ്ര ന​ഗ​റി​ല്‍ നി​ന്ന് വി​ജ​യി​ച്ചെ​ത്തി​യ യുവ നേതാവ് രാ​ഘ​വ് ഛദ്ദ ​തു​ട​ങ്ങി​യ​വ​ര്‍ മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​മെ​ന്നാ​ണ് സൂചന.


ആ​കെ​യു​ള്ള 70 സീ​റ്റു​ക​ളി​ല്‍ 62ഉം ​നേ​ടി​യാ​ണ് കെജ്‌രിവാ​ളിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആം​ ആ​ദ്മി തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം വ​ട്ട​വും ഡ​ല്‍​ഹി​യു​ടെ ഭ​ര​ണ സാ​ര​ഥ്യ​ത്തി​ലേ​ക്ക് എ​ത്തി​യിരിക്കുന്നത്.