തിരുവനന്തപുരം: നോട്ട്​ നിരോധനത്തില്‍ കേന്ദ്രസർക്കാറിനെ വിമർശിച്ച് ഗവർണർ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നോട്ട് അസാധുവാക്കല്‍ കേരളത്തേയും ജനങ്ങളേയും ദോഷമായി ബാധിച്ചു. സഹകരണ മേഖല നിശ്ചലമായി. പ്രവാസികള്‍ വലിയതോതില്‍ സംസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുന്നത് പ്രതിസന്ധിയുണ്ടാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് കനത്ത വരൾച്ച് നേരിടുന്നുവെന്നും അതിനു വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട പൊതുസേവനം ഉറപ്പാക്കാന്‍ സമഗ്രമായ നിയമം കൊണ്ടുവരും. സുതാര്യത, കാര്യക്ഷമത, ഉത്തവാദിത്തം എന്നിവ ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ പൊതുസേവന നിയമത്തിലുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.


നവകേരള കര്‍മ്മ പദ്ധതി നടപ്പാക്കും. ആറ് മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നതാണ് കര്‍മ്മ പദ്ധതി. വിദ്യാഭ്യാസ ആരോഗ്യ മേഖലയുടെ വിലവാരമുയര്‍ത്തു. ഷൈവകൃഷി പ്രോത്സാഹിപ്പിക്കും. ക്ലാസ് മുറികള്‍ ഡിജിറ്റലാക്കും. 100 സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലെത്തിക്കാനും പദ്ധതി. 


സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന പ്രഖ്യാപനമാണ് നയപ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. എല്ലാ താലൂക്കുകളിലും വനിതാ പോലീസ് സ്‌റ്റേഷനുകള്‍. പോലീസ് സേനയില്‍ ഇപ്പോള്‍ 15 ശതമാനമാണ് വനിതകള്‍. ഇത് ഉയര്‍ത്തും. സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കും. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കാന്‍ സമഗ്ര നഷ്ടപരിഹാര നിധി. സ്ത്രീ സുരക്ഷ ഹനിക്കുന്നവര്‍ക്ക് മാപ്പില്ല. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പരസ്യപ്പെടുത്തുന്നെും ഗവര്‍ണര്‍ വ്യക്തമാക്കി. 


അതേസമയം, അരിയില്ല, പണമില്ല, വെള്ളമില്ല, സ്​ത്രീസുരക്ഷ എവിടെ തുടങ്ങിയ പ്രതിഷേധ ബാനറുകളുമായാണ്​ പ്രതിപക്ഷം സമ്മേളനത്തിന്​ എത്തിയത്​. നേരത്തെ, ബജറ്റ് അവതരണത്തിന് നിയമസഭ സമ്മേളനം തുടങ്ങി‍യപ്പോൾ നയപ്രഖ്യാപന പ്രസംഗത്തിന്​ നിയമസഭയിലെത്തിയ ഗവർണറെ ആചാരപരമായി സ്വീകരിച്ചു. സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ. ബാലൻ എന്നിവരാണ്​ ഗവർണറെ സ്വീകരിക്കാനെത്തിയത്​.