ജയ്പൂര്‍: രാജസ്ഥാനിലെ എയിംസ് ആശുപത്രിയില്‍ മലയാളിയായ വനിതാ നഴ്സ് തീകൊളുത്തി മരിച്ചു. ശനിയാഴ്ച രാത്രി 8:30 ഓടെയായിരുന്നു സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രിയുടെ മൂന്നാം നിലയിലെ ഓപ്പറേഷന്‍ തിയറ്ററിനു സമീപത്തെ മുറിയില്‍ കയറിയാണ് നഴ്‌സ് സ്വയം തീകൊളുത്തിയതെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷ്ണര്‍ ചെയിന്‍ സിംഗ് മഹേച്ച പറഞ്ഞു. 


 



 


കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇവര്‍ ജോധ്പൂര്‍ എയിംസില്‍ ജോലി ചെയ്തുവരികയായിരുന്നു. ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് പുക പുറത്ത് വരുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ അഗ്നിശമനസേനാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.


ആത്മഹത്യ ചെയ്ത മുറി അകത്തുനിന്നും ലോക്ക് ചെയ്തിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.