ന്യൂഡല്‍ഹി: ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഇന്ന് സുപ്രീംകോടതി പരിസമാപ്തി കുറിച്ചപ്പോള്‍ നിര്‍ണ്ണായകമായത് പുരാവസ്തു തെളിവുകളാണ്!!


COMMERCIAL BREAK
SCROLL TO CONTINUE READING

ASIയുടെ റിപ്പോര്‍ട്ട് പ്രകാരം മാത്രം ഉടമസ്ഥത തീരുമാനിക്കാനാകില്ല എന്ന് പറഞ്ഞ കോടതി, ASIയ്ക്ക് ആധികാരികതയുണ്ട് എന്ന് സമ്മതിക്കുകയും ചെയ്തു. കൂടാതെ, ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത് "വെറും ഭൂമിയിലല്ല" എന്ന കോടതിയുടെ കണ്ടെത്തല്‍ ജന്മഭൂമി തര്‍ക്കത്തിന്‍റെ വിധി തീരുമാനിക്കുന്നതില്‍ വളരെ നിര്‍ണ്ണായകമായിരുന്നു. 


ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയാനും മുസ്ലീങ്ങള്‍ക്ക് പകരം പളളി പണിയാന്‍ ഭൂമി നല്‍കാനുമാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. വിശ്വാസം മാത്രം പരിഗണിച്ചല്ല മറിച്ച്, നിയമവഴിയിലൂടെയാണ് ഭൂമിയുടെ അവകാശി ആരെന്നത് തീരുമാനിക്കുക എന്നാണ് വിധിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.


അതേസമയം, പുരാവസ്തു വകുപ്പിന്‍റെ കണ്ടെത്തലുകള്‍ കോടതി വിധിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ASIയുടെ റിപ്പോര്‍ട്ട് പ്രകാരം മാത്രം ഉടമസ്ഥത തീരുമാനിക്കാനാകില്ല എന്ന് പറഞ്ഞ കോടതി, ASIയ്ക്ക് ആധികാരികതയുണ്ട് എന്ന് സമ്മതിക്കുകയും ചെയ്തു. കൂടാതെ, ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത് "വെറും ഭൂമിയിലല്ല" എന്ന കോടതിയുടെ കണ്ടെത്തല്‍ ജന്മഭൂമി തര്‍ക്കത്തിന്‍റെ വിധി തീരുമാനിക്കുന്നതില്‍ വളരെ നിര്‍ണ്ണായകമായിരുന്നു. കോടതിയുടെ ഈ വിമര്‍ശനത്തിന് പിന്നില്‍  കെകെ മുഹമ്മദ് അടങ്ങുന്ന പുരാവസ്തു വകുപ്പിന്‍റെ അന്വേഷണമായിരുന്നു. 


മലയാളി കൂടിയായ മുന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായ കെകെ മുഹമ്മദിന്‍റെ കണ്ടെത്തലുകളെയാണ് കോടതി ശരിവച്ചിരിക്കുന്നത്. 


അയോധ്യ കേസില്‍ വിധി പ്രഖ്യാപിക്കുന്നതിന് രാമജന്മഭൂമി സംബന്ധിച്ച ഹിന്ദുക്കളുടെ വിശ്വാസവും ചരിത്ര വസ്തുതകളും മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അടക്കമുളള വിവിധ ഘടകങ്ങൾ സുപ്രീംകോടതി കണക്കിലെടുത്തിട്ടുണ്ട്. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പൊളിച്ചാണ് പളളി പണിഞ്ഞത് എന്ന് വാദിക്കപ്പെട്ടിരുന്നു. എന്നാലിത് കോടതി പൂര്‍ണമായും അംഗീകരിച്ചില്ല.


കൂടാതെ, ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത് ഏതെങ്കിലും മുസ്ലീം നിര്‍മ്മിതിയുടെ മുകളില്‍ അല്ല എന്നും പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തില്‍ പ്രദേശത്തുനിന്ന് ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് പളളി പണിയുകയായിരുന്നോ അതോ ക്ഷേത്രം പൊളിച്ചാണോ പളളി പണിഞ്ഞത് എന്നതിനോ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


അതേസമയം, പളളി നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നു എന്ന പുരാവസ്തു വകുപ്പിന്‍റെ കണ്ടെത്തല്‍ അടിസ്ഥാനപ്പെടുത്തിയാണ് രാമക്ഷേത്രം പണിയാനുളള സുപ്രീംകോടതി ഉത്തരവ്. പളളിയുടെ അകത്തളത്തില്‍ രാമന്‍ ജന്മം കൊണ്ട ഇടമെന്ന് വിശ്വസിക്കുന്ന രാംലല്ലയാണ് എന്ന അവകാശവാദം സുപ്രീംകോടതി അംഗീകരിച്ചു. ഹിന്ദുക്കളുടെ ആ വിശ്വാസം തളളിക്കളയാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.


അതേസമയം രാം ചബുത്രയിലും ഗര്‍ഭ് ഗിര്‍ജയിലും ഹിന്ദുക്കള്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നതിന് തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ഥലത്തിന് അവകാശ വാദം ഉന്നയിച്ച സുന്നി വഖഫ് ബോര്‍ഡിനോ രാം ലല്ലയ്‌ക്കോ രേഖകളിലൂടെ ഉടമസ്ഥാവകാശം തെളിയിക്കാനായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.