കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി ക‍ർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആശുപത്രിയിലെ നാല് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനൊരുങ്ങി സിബിഐ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഒന്നാം വർഷ പിജി ട്രെയിനി ഡോക്ടർമാരായ രണ്ട് പേരെയും ഒരു ഹൗസ് സർജനേയും ഒരു ഇന്റേണിനെയുമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക.


ഇവരാരും തന്നെ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് തോന്നുന്നില്ലെന്നാണ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ, തെളിവ് നശിപ്പിക്കാനോ ​ഗൂഢാലോചനയിലോ ഇവർ ഭാ​ഗമായിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നുണപരിശോധനയിലൂടെ ഉദ്യോ​ഗസ്ഥർ ശ്രമിക്കുന്നത്.


ALSO READ: 'ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല, വേട്ടക്കാരുടെ പേരുകൾ പുറത്ത് വരണം'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടൻ ജ​ഗദീഷ്


മൃതദേഹം കണ്ടെത്തിയ മൂന്നാം നിലയിലെ സെമിനാർ ഹാളിൽ നിന്ന് ഇതിൽ രണ്ട് പേരുടെ വിരലടയാളം സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഒന്നാം നിലയിൽ നിന്ന് മൂന്നാം നിലയിലേക്ക് ഹൗസ് സർജൻ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്റേൺ മൂന്നാം നിലയിൽ ഉണ്ടായിരുന്നതായും സംഭവം നടന്ന ദിവസം രാത്രി ഡോക്ടറുമായി സംസാരിച്ചതായും സിബിഐ കണ്ടെത്തി.


ഇവരെ കൂടാതെ, മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനുള്ള അനുമതിയും പ്രത്യേക കോടതിയിൽ നിന്ന് സിബിഐക്ക് ലഭിച്ചിട്ടുണ്ട്. വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രിൻസിപ്പലായിരുന്ന സന്ദീപ് ​ഘോഷിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.


സംഭവ സമയത്ത് ആർജി കാർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലായിരുന്ന ഇയാൾ കൊലപാതക വിവരം മറച്ചുവയ്ക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചുവെന്നായിരുന്നു ആരോപണം. പ്രിൻസിപ്പലിന്റെ നടപടികൾ ദുരൂഹമാണെന്നും ആരോപണം ഉയർന്നിരുന്നു. ഓ​ഗസ്റ്റ് ഒമ്പതിനാണ് പിജി ട്രെയിനിയായിരുന്ന വനിതാ ഡോക്ടർ ബലാത്സം​​ഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.


ALSO READ: 'പവർ ഗ്രൂപ്പും മാഫിയയും ഇല്ല, പ്രതികരണം വൈകിയത് അമ്മ ഷോയുടെ തിരക്കുകളാൽ'; ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം


സംഭവത്തിൽ പ്രതിയായ സിവിക് വോളണ്ടിയർ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഡോക്ടർമാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യം ഉയർന്നു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഡോക്ടർമാർ പണിമുടക്കി പ്രതിഷേധിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.