Lata Mangeshkar Health Update | `പ്രാർഥനകൾക്ക് നന്ദി`, ലത മങ്കേഷ്ക്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബന്ധുക്കൾ
മുംബൈ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ ചികിത്സയിലാണ് ലത മങ്കേഷ്ക്കർ നിലവിൽ.
മുംബൈ: കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ബന്ധുക്കൾ. ചൊവ്വാഴ്ചയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലത മങ്കേഷ്ക്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അസുഖത്തിൽ പതിയെ മോചിതയായി കൊണ്ടിരിക്കുകയാണെന്നും അവരുടെ അനന്തിരവൾ ന്യൂസ് 18നോട് പറഞ്ഞു.
"ദീദിയുടെ ആരോഗ്യനില തികച്ചും തൃപ്തികരമാണ്. ദൈവം ശരിക്കും ദയയുള്ളവനാണ്. ഒരു പോരാളി അല്ലെങ്കിൽ വിജയി എന്ന നിലയ്ക്കാണ് എല്ലാവർക്കും അവരെ അറിയുക. അവരെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയ രാജ്യത്തുടനീളമുള്ള എല്ലാ ആരാധകരോടും ഞാൻ നന്ദി പറയുന്നു. ഡോക്ടർമാർ കൃത്യമായ ചികിത്സ നൽകുന്നുണ്ടെന്നും" അനന്തിരവൾ രചന വ്യക്തമാക്കി.
Also Read: Lata Mangeshkar| ലതാ മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചു, ഐ.സി.യുവിൽ
മുംബൈ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ ചികിത്സയിലാണ് ലത മങ്കേഷ്ക്കർ നിലവിൽ. ശ്വാസ തടസ്സം മൂലമുള്ള പ്രശ്നങ്ങളുമായി സെപ്റ്റംബറിലും ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. രചന തന്നെയാണ് വാർത്ത സ്ഥിരീകരിച്ചിരുന്നത്. 92 വയസ്സാണ് ലതാ മങ്കേഷ്കറിന്. പ്രായം കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിലാണ് ലതാ മങ്കേഷ്കറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
1000-ൽ അധികം ഹിന്ദി ചിത്രങ്ങൾക്കായി ലതാ മങ്കേഷ്കർ പാടിയിട്ടുണ്ട്. സംഗീത ലോകത്തെ നിരവധി അവാർഡുകളും ഗായികയെ തേടിയെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA