കൊച്ചി : നടിയെ ആക്രമിച്ച് കേസ് (Actress Attack Case) വീണ്ടും വിവാദമായിരിക്കെ ഇരയായ നടി പങ്കുവെച്ച് പ്രതികരണ കുറുപ്പിന് പിന്തുണയുമായി സഹപ്രവർത്തകരായ ചില താരങ്ങൾ. നടൻ പൃഥ്വിരാജ് ടൊവീനോ തോമസ് കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ നിരവധി താരങ്ങളാണ് നടിയുടെ കുറുപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ഇവർക്ക് പുറമെ നടിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് നീരജ് മാധവ്, അന്ന ബെൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, ബാബുരാജ്, ആര്യ സംവിധായകനായ ആശിഖ് അബു തുടിങ്ങിയവരും പോസ്റ്റ് വീണ്ടും ഷെയർ ചെയ്തിട്ടുണ്ട്.
"നീതി പുലരാനും, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും" ഇരയായ നടി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
ALSO READ : Actress Attack Case | ദിലീപ് അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തി; നടനെതിരെ പുതിയ ഒരു കേസും കൂടി
കഴിഞ്ഞ 5 വർഷമായി തനിക്ക് സംഭവിച്ച അതിക്രമത്തിനിടെ തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെടുകയായിരുന്നു. ഇരയായിരുന്നെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനുമായി ഒരുപാട് ശ്രമങ്ങൾ ഉണ്ടായി. എന്നാൽ തനിക്ക് വേണ്ടി ഇപ്പോൾ നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ ഉണ്ടെന്ന് അറിയുമ്പോൾ താൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു എന്ന് നടി കുറിച്ചു.
2017 ഫെബ്രുവരിയിലാണ് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ ഒരു സംഘം തട്ടികൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തത്. സംഭവത്തിൽ നടിയുടെ മുൻ ഡ്രൈവറായിരുന്ന സുനിൽകുമാർ എന്ന പൾസർ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിൽ നടൻ ദിലീപിന് നടിയെ ആക്രമിച്ച സംഭവത്തിൽ വ്യക്തമായ പങ്കുണ്ടെന്നും നടന്റെ നേതൃത്വത്തിലാണ് ഈ അക്രമത്തിന് ഗൂഢാലോചന നടന്നതെന്നും പോലീസ് കണ്ടെത്തി. കേസിൽ അറസ്റ്റിലായ ദിലീപ് പിന്നീട് മൂന്ന് മാസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങി.
ഇതിന് ശേഷം കേസ് അട്ടമറിക്കാൻ നടനും ബന്ധുക്കളും മറ്റ് സുഹൃത്തുക്കളും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തലാണ് നടിയെ ആക്രമിച്ച് കേസ് ഇപ്പോൾ വീണ്ടും ഒരു വലിയ ചർച്ച വിഷയമായി മാറിയിരിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയും മറ്റ് പ്രതികളെയും അപായപ്പെടുത്താൻ ദിലീപിന്റെ നേതൃത്വത്തിൽ പദ്ധതിയിട്ടുയെന്ന് നടന്റെ മുൻ സുഹൃത്തായ സംവിധായകൻ ബാലചന്ദ്രകുമാറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് നടന്നെതിരെ മറ്റൊരു കേസും കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA