ജയ്പൂർ: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി എംഎല്‍എ.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഘനശ്യാം തിവാരിയാണ് കണ്ണന്താനത്തിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഇവിടെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു അദ്ദേഹം തുറന്നടിച്ചു. കൂടാതെ കണ്ണന്താനത്തിനെ പോലുള്ളവർ സ്വന്തം സംസ്ഥാനത്ത് മത്സരിച്ചാൽ എംഎൽഎയോ കൗൺസിലറോ പോലും ആവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാനത്ത് ജനപിന്തുണയില്ലാത്ത ഒരു നേതാവിനെ മത്സരിപ്പിക്കുന്ന പാര്‍ട്ടിയുടെ തീരുമാനം തികച്ചും അനൗചിത്യമാണെന്ന് അദ്ദേഹം പറഞ്ഞു.
 
അതേസമയം ബിജെപിയുടെ മറ്റ് എംഎല്‍എമാര്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയും മറ്റു ബിജെപി പ്രവര്‍ത്തകരും പത്രിക സമര്‍പ്പണവേളയില്‍ കണ്ണന്താനത്തിനോപ്പമുണ്ടായിരുന്നു. 


വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്ക് നവംബര്‍ 16നാണ് തെരഞ്ഞെടുപ്പ്.