Lok Sabha Election 2024:  ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാർച്ച് പകുതിയോടെ പ്രഖ്യാപിക്കുമെന്ന് ഇതിനോടകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് മാർച്ച് പകുതിയോടെ പ്രഖ്യാപിക്കും, തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് ECI 


പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തയ്യാറെടുപ്പുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ അവലോകനം ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. സംഘം സംസ്ഥാന തലങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിശദമായി പരിശോധിക്കുന്നു.  


Also Read: Kids and Govt Job Rules: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ എങ്കില്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല!! പുതിയ നിയമവുമായി രാജസ്ഥാന്‍  


ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാർച്ച് പകുതിയോടെ, അതായത് മാർച്ച് 13-14 തീയതികളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം  (model code of conduct  - MCC) നിലവിൽ വരും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ഇതുവരെ നിരവധി സംസ്ഥാനങ്ങൾ സന്ദർശിക്കുകയും അവിടത്തെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി (Chief Electoral Officers - CEOs)) കൂടിക്കാഴ്ച നടത്തുകയും ചെയ്യുകയാണ്. ഈ നടപടികള്‍ അതിന്‍റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. 


ആ അവസരത്തില്‍ ചില അതിപ്രധാന ആവശ്യങ്ങള്‍ മുന്നോട്ടു വച്ചുകൊണ്ട് ബിജെപി പ്രതിനിധി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചു.


ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പോരാട്ടവീര്യം മാർച്ച് ആദ്യം മുതല്‍ കേൾക്കാൻ പോകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലാണ്. ഈ അവസരത്തില്‍ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടര്‍മാരുടെ രണ്ട് ഘട്ട പരിശോധനാ പ്രക്രിയ നടപ്പാക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അതായത്, വോട്ടെടുപ്പിൽ കൃത്രിമം തടയാനും പൊതുതിരഞ്ഞെടുപ്പ് നീതിയുക്തവും സുതാര്യവുമായ രീതിയിൽ നടത്തുന്നതിനായി വോട്ടർമാരുടെ രണ്ട് ഘട്ട പരിശോധന നടത്തണമെന്നാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. 


എന്താണ് ഈ രണ്ട് ഘട്ട പരിശോധന? 


പോളിംഗ് റൂമിൽ പ്രവേശിക്കുന്നതിന് മുമ്പ്, രാജ്യത്തെ എല്ലാ വോട്ടർമാരുടെയും ഐഡന്‍റിറ്റിയുടെ രണ്ട് ഘട്ട പരിശോധന ഉറപ്പാക്കണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ചതും ശക്തവുമായ ക്രമീകരണങ്ങളുണ്ടായിട്ടും വോട്ടെടുപ്പ് ദിവസം കള്ളവോട്ട് നടന്നതായി പരാതികൾ ഉയരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക ആവശ്യവുമായി ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചത്. 


കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, അരുൺ സിംഗ്, ഓം പഥക് എന്നിവരുൾപ്പെടെ പാര്‍ട്ടിയുടെ നിരവധി പ്രമുഖ നേതാക്കൾ ഈ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു, അവർ പോളിംഗ് സമയത്ത് വോട്ടർമാരുടെ രണ്ട് ഘട്ട പരിശോധന കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മെമ്മോറാണ്ടവും സമർപ്പിച്ചു. 


'നീതിപരമായ തിരഞ്ഞെടുപ്പ് നടത്താൻ, വോട്ടർമാരെ രണ്ട് ഘട്ടമായി തിരിച്ചറിയുന്നതിന്‍റെ പൂർണ്ണ തെളിവ് കമ്മീഷന്‍റെയും രാഷ്ട്രീയ പാർട്ടിയുടെയും പക്കൽ ഉണ്ടായിരിക്കണം. 50% പോളിംഗ് കേന്ദ്രങ്ങളിൽ വീഡിയോഗ്രാഫിയും ലൈവ് വെബ്കാസ്റ്റിംഗും നടത്തുന്ന നിലവിലെ സംവിധാനത്തിന് പകരം കമ്മീഷൻ രാജ്യത്തുടനീളം ഇത് നടപ്പാക്കണമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്  പറഞ്ഞു. അതായത്, എല്ലാ സംസ്ഥാനങ്ങളിലെയും 100% പോളിംഗ് സ്റ്റേഷനുകളുടെ വീഡിയോഗ്രാഫിയും തിരഞ്ഞെടുപ്പ് പരിപാടികളുടെ തത്സമയ വെബ്കാസ്റ്റിംഗും വോട്ടെടുപ്പ് സമയത്ത് നടത്തണം എന്നും ബിജെപി ആവശ്യപ്പെടുന്നു.


രണ്ട് ഘട്ട പരിശോധന എങ്ങനെ നടത്തും?


പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് വോട്ടറുടെ ഫോട്ടോ എടുക്കുകയും അത് വോട്ടറുടെ കൈവശമുള്ള ഫോട്ടോ തിരിച്ചറിയൽ കാർഡുമായി പൊരുത്തപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം. കൂടാതെ, പതിവ് നടപടിയായ  പോളിംഗ് സ്റ്റേഷനിൽ നിയമിച്ചിരിക്കുന്ന പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഉദ്യോഗസ്ഥരും വോട്ടറുടെ പേരും മറ്റ് തിരിച്ചറിയൽ രേഖകളും അതാത് ബൂത്തിലെ വോട്ടർ പട്ടികയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ആ പതിവ് പാലിക്കണം.


ബിജെപി മുന്നോട്ടു വച്ച മറ്റ് ചില നിര്‍ദ്ദേശങ്ങള്‍  


ഉയർന്ന റസിഡൻഷ്യൽ സൊസൈറ്റികളിൽ പോളിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശവും ബിജെപി കമ്മീഷന് നൽകിയിട്ടുണ്ട്. ഇത്തരത്തില്‍  റസിഡൻഷ്യൽ സൊസൈറ്റികളിൽ പോളിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതു വഴി വോട്ടിംഗ് ശതമാനം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാല്‍ ബിജെപി മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല....  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.