Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് മാർച്ച് പകുതിയോടെ പ്രഖ്യാപിക്കും, തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് ECI

Lok Sabha Election 2024:  ഇപ്പോള്‍, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തയ്യാറെടുപ്പുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവലോകനം ചെയ്യുകയാണ്

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 11:26 AM IST
  • ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാർച്ച് പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കി
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് മാർച്ച് പകുതിയോടെ പ്രഖ്യാപിക്കും, തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് ECI

Lok Sabha Election 2024: വരാനിരിയ്ക്കുന്ന പൊതു തിരഞ്ഞെടുപ്പ് സംബന്ധിച്ച നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാർച്ച് പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കി.

Also Read:  Shani Uday 2024: ഈ രാശിക്കാരോട് ദയ കാണിക്കും ശനി ദേവന്‍; എന്നാല്‍, ഇവര്‍ക്ക് കഷ്ടകാലം!! 

ഇപ്പോള്‍, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തയ്യാറെടുപ്പുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവലോകനം ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. സംഘം സംസ്ഥാന തലങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിശദമായി പരിശോധിക്കുന്നു. വരുന്ന ആഴ്‌ചയിൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍ പ്രദേശും ജമ്മു കശ്മീരും സന്ദർശിക്കും.

Also Read:  Lucky Plants: ഈ 5 ചെടികൾ വീട്ടിലുണ്ടോ? സമ്പത്തിന് ഒരു കുറവും വരില്ല!! 
 
ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാർച്ച് പകുതിയോടെ, അതായത് മാർച്ച് 13-14 തീയതികളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം  (model code of conduct  - MCC) നിലവിൽ വരും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ഇതുവരെ നിരവധി സംസ്ഥാനങ്ങൾ സന്ദർശിക്കുകയും അവിടത്തെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി (Chief Electoral Officers - CEOs)) കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  ഉദ്യോഗസ്ഥർ ഇപ്പോൾ തമിഴ്‌നാട് സന്ദർശിക്കുകയാണ്. അവിടെ സംസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിശദമായി പരിശോധിക്കുന്നു. വരുന്ന ആഴ്ചയിൽ ഇസിഐ ഉത്തർപ്രദേശും ജമ്മു കശ്മീരും സന്ദർശിക്കും. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി കമ്മീഷൻ മാർച്ച് 11-12 തീയതികളിൽ ജമ്മു കശ്മീർ സന്ദർശിക്കുമെന്നാണ് സൂചന. 

സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികൾ നേരിട്ട് കാണുന്നതിനും വിലയിരുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കാനുള്ള ECI യുടെ ഷെഡ്യൂളിൽ ജമ്മു കശ്മീർ അവസാനമാണ്. അതിനാൽ ജമ്മു കശ്മീരിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ കമ്മീഷൻ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നു. 

കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ 

7 ഘട്ടങ്ങളായാണ് 2019 ലെ  ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇത് മാർച്ച് 10ന് പ്രഖ്യാപിച്ചിരുന്നു. 2014 ലെ തിരഞ്ഞെടുപ്പ് 9 ഘട്ടമായാണ് നടന്നത്. തിരഞ്ഞെടുപ്പ് തിയതികള്‍  മാർച്ച് 5 ന് പ്രഖ്യാപിച്ചിരുന്നു. 

ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 97 കോടി പൗരന്മാര്‍ക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ടാകും. മാസങ്ങൾ നീണ്ട തീവ്രമായ തയ്യാറെടുപ്പിന് ശേഷം ഫെബ്രുവരി ആദ്യം രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്ര ഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടക്കും.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News