ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിക്കാണ് അവസാനിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

7​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 59 മ​ണ്ഡ​ല​ങ്ങ​ളിലാണ് ​ആ​റാം ഘ​ട്ട​ത്തില്‍ വോ​​ട്ടെ​ടു​പ്പ് നടക്കുന്നത്. ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 968 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.   


ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് 14, ഹ​രി​യാ​ന 10, മ​ധ്യ​പ്ര​ദേ​ശ് 8, ബീഹാ​ര്‍ 8‍, പ​ശ്ചി​മ ബം​ഗാ​ള്‍ 8, ഡ​ല്‍​ഹി 7, ഝാ​ര്‍​ഖ​ണ്ഡ്​ 4 എ​ന്നി​ങ്ങ​നെയാണ് ഇന്ന്‍ തി​ര​ഞ്ഞെ​ടു​പ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 


ഉച്ചയ്ക്ക് 12 മണിവരെ 25.13% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അതേസമയം പശ്ചിമ ബംഗാളിലെ നിരവധി മണ്ഡലങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു എങ്കിലും വോട്ടര്‍മാരില്‍ ഉത്സഹാത്തിന് കുറവില്ലായിരുന്നു. സാമാന്യം നല്ല പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 


12 മണിവരെയുള്ള പോളിംഗ് ശതമാനം: ഉ​ത്ത​ര്‍​പ്ര​ദേ​ശ് 21.75%, ഹ​രി​യാ​ന 23.26%, മ​ധ്യ​പ്ര​ദേ​ശ് 28.25%, ബീഹാ​ര്‍ 20.70%‍, പ​ശ്ചി​മ ബം​ഗാ​ള്‍ 38.26%, ഡ​ല്‍​ഹി 19.55%, ഝാ​ര്‍​ഖ​ണ്ഡ്​ 31.27% എ​ന്നി​ങ്ങ​നെയാണ് എന്നിങ്ങനെയാണ് പോളിംഗ് നടന്നിരിക്കുന്നത്.