ശ്രീനഗര്‍: ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ജമ്മു-കാശ്മീരില്‍ എത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടു ദിവസം ജമ്മു-കാശ്മീരില്‍ ചിലവഴിക്കുന്ന അദ്ദേഹം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങളില്‍ പങ്കെടുക്കും.


രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണ കൂടം എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് സമയക്രമം കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ ആഴ്ചയില്‍ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 


രാഷ്ടപതിഭരണം നിലനില്‍ക്കുന്ന ജമ്മു-കാശ്മീരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനാകുമോയെന്നതാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. 


അതേ സമയം, രണ്ടു തിരഞ്ഞെടുപ്പും ഒരേ സമയം നടതനുള്ള സാഹചര്യം സംസ്ഥാനത്ത് ഒരുങ്ങിയിട്ടില്ലെന്നാണ് വിലയിരുത്തല്‍.