ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പ് കൃത്യ സമയത്ത് തന്നെ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

പുൽവാമ ഭീകരാക്രമണത്തെത്തുട‍ർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഉലയുന്നത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനിൽ അറോറ മാധ്യമങ്ങളോട് പറഞ്ഞു. 


വോട്ടിംഗ് യന്ത്രങ്ങൾ ആധികാരികമാണെന്നും സുതാര്യമായ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും അദ്ദേഹം പറഞ്ഞു. ജനവിധി അനുകൂലമായാല്‍ വോട്ടിംഗ് യന്ത്രങ്ങൾക്ക് കുഴപ്പമില്ലെന്നും മറിച്ചായാല്‍ ക്രമക്കേടെന്നും പാര്‍ട്ടികള്‍ ആരോപണമുന്നയിക്കുന്നതായും അദ്ദേഹം പറഞ്ഞു.


ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്താനായി മൂന്നു ദിവസത്തെ ഉത്തര്‍പ്രദേശ് സന്ദർശനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം.