LPG Price: പാചക വാതക വിലയിൽ വർധനവ്; ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല
ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ (Cooking gas) നിരക്കിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
ന്യുഡൽഹി: രാജ്യത്തുടനീളം വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ സർക്കാർ എണ്ണക്കമ്പനികൾ ഡിസംബറിൽ പാചക വാതക വിലയ്ക്ക് ആശ്വാസം നൽകിയിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ 2020 ഡിസംബർ 1 ന് ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ (Cooking gas) നിരക്കിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇതിന് മുൻപ് ഒക്ടോബർ, നവംബർ മാസങ്ങളിലും HPCL, BPCL, IOC എന്നിവ എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നിരുന്നാലും, 19 കിലോ കൊമേഴ്‌സ്യൽ ഗ്യാസ് സിലിണ്ടറിന്റെ വില (Commercial Gas Cyclinder Price) 54.50 രൂപ വർധിച്ചു. ഇപ്പോൾ അതിന്റെ വില 1296 ആയി.
ഗാർഹിക സിലിണ്ടറിന്റെ വില ജൂലൈയിൽ വർധിച്ചിരുന്നു
14 കിലോ എൽപിജി സിലിണ്ടറിന്റെ വില അവസാനമായി 2020 ജൂലൈയിലാണ് വർധിച്ചത്. അക്കാലത്ത് ഗ്യാസ് സിലിണ്ടറിൽ (LPG Gas Cyclinder) 4 രൂപയുടെ വർധനയുണ്ടായി. അതേസമയം, 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് ജൂൺ മാസത്തിൽ ഡൽഹിയിൽ 11.50 രൂപ കൂട്ടിയിരുന്നു.
മറ്റു നഗരങ്ങളിലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയില്‍ വ്യത്യാസമുണ്ട്. ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില ഡല്‍ഹിയില്‍ (Delhi) 14.2 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 594 രൂപയും കൊല്‍ക്കത്തയില്‍ 620 രൂപയും മുംബൈയിൽ; 594 രൂപയും ചെന്നൈയിൽ 610 രൂപയുമാണ്.
വാണിജ്യ സിലിണ്ടർ വില വർധനവ് (Commercial Cylinder price December 2020)
19 കിലോ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില വർധിച്ചിട്ടുണ്ട്. ചെന്നൈയിൽ (Chennai) സിലിണ്ടറിന് പരമാവധി 56 രൂപയുടെ വർധനവാണ് ഉണ്ടായത്. ചെന്നൈയിലെ വാണിജ്യ സിലിണ്ടറുകൾക്കായി 1410 നൽകേണ്ടിവരും. ഇതിനുപുറമെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 55 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. അതായത് സിലിണ്ടറിന്റെ നിരക്ക് 1296 രൂപയാണ്. കൊൽക്കത്ത, മുംബൈ (Mumbai) എന്നിവിടങ്ങളിൽ 55 രൂപയുടെ വർധനവുണ്ടായി. ഈ രണ്ട് നഗരങ്ങളിലും യഥാക്രമം 1351 രൂപയും 1244 രൂപയുമാണ് പുതിയ നിരക്ക്.
എൽപിജി വില എവിടെ പരിശോധിക്കണം (How to check LPG gas price)
പാചക വാതകത്തിന്റെ വില പരിശോധിക്കുന്നതിന് നിങ്ങൾക്ക് സർക്കാർ എണ്ണ കമ്പനികളുടെ വെബ്‌സൈറ്റിലേക്ക് പോകണം. ഇവിടെ കമ്പനികൾ എല്ലാ മാസവും പുതിയ നിരക്കുകൾ നൽകുന്നു. https://iocl.com/Products/IndaneGas.aspx ഈ ലിങ്കിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പട്ടണത്തിലെ ഗ്യാസ് സിലിണ്ടറിന്റെ വില അറിയാൻ കഴിയും.
Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy