രണ്ട് വർഷം മുമ്പ് ഈ ദിനം പുൽവാമയിൽ നടന്നത് ഒരു ഭാരതീയനും മറക്കാൻ സാധിക്കില്ല, ആ വീരമൃത്യു വരിച്ച ജവാന്മാർക്ക് മുമ്പിൽ ആദരവറിയിരക്കുന്നു. നമ്മൾ എപ്പോഴും നമ്മുടെ സൈന്യത്തെ കുറിച്ച് ഓർത്ത് അഭിമാനമുള്ളവരാണ്. അവരുടെ ധീരത തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് പറഞ്ഞത്.
കാൻസർ രോഗവിദഗ്‌ധയും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്‌സണുമായിരുന്ന ഡോ വി ശാന്ത അന്തരിച്ചു. ഡോക്ടർ ശാന്തയെ മരണനന്തര പൊലീസ് ബഹുമതികളോട് കൂടി അടക്കം ചെയ്യുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ രജനികാന്തുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്നാണ് റിപ്പോർട്ട്.