ഭോപ്പാല്‍:  നവവധുക്കള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ വിവാഹ കിറ്റിൽ ഗര്‍ഭനിരോധന ഉറകളും ഗുളികകളും. മധ്യപ്രദേശ് സര്‍ക്കാരിന്റെ സമൂഹവിവാഹ പദ്ധതിയുടെ മധ്യപ്രദേശിലെ ജാബുവായില്‍ നടന്ന സമൂഹവിവാഹ ചടങ്ങിലാണ് ഇത്തരത്തിൽ ഒരു സ്പെഷൽ മാരേജ് കിറ്റ് വധു വരന്മാർക്ക് നൽകിയത്. സം​ഗതി വിവാദമായതോടെ  കുടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് വിതരണം ചെയ്തതാണിവ എന്നു പറഞ്ഞ് അധികൃതര്‍ തടിതപ്പി.


COMMERCIAL BREAK
SCROLL TO CONTINUE READING

പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്കു നല്‍കേണ്ടിയിരുന്ന 55000 രൂപയില്‍ 49000 അവരവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും 6000 രൂപ ഭക്ഷണത്തിനും മറ്റുമായി ചെലവഴിച്ചപവെന്നും ജില്ലാ അധികാരി ഭൂര്‍സിങ് റാവത്ത് വ്യക്തമാക്കി. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികളുടെ വിവാഹത്തിനായി നടപ്പിലാക്കിയ പദ്ധതിയാണ് മുഖ്യമന്ത്രി കന്യാ വിവാഹ് / നിക്കാഹ് യോജന. 296-നടുത്ത് വിവാഹങ്ങളാണ് പദ്ധതി പ്രകാരം നടന്നത്.


ALSO READ: ജൂണിൽ ഇത്രയും ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ആർബിഐ പുറത്തിറക്കിയ പട്ടിക ഇങ്ങനെ...


അതേസമയം അരികൊമ്പനെ പിടികൂടാനായി പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോ​ഗിച്ച് തമിഴ്നാട് വനം വകുപ്പ്. ഇതിനായി പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്. മീൻ കാളൻ, ബൊമ്മൻ, ശിവ, ശ്രീകാന്ത്, സുരേഷ് തുടങ്ങീ മുതുമല കടുവാ സങ്കേതത്തിലെ ആനപിടിത്ത സംഘത്തിലുള്ളവരെയാണ് ഇതിനായി നിയോ​ഗിക്കപ്പെട്ടിരിക്കുന്നത്. ഷണ്മുഖ നദി ഡാമിൻറെ ജല സംഭരണിയ്ക്ക് സമീപം ഇന്ന് രാവിലെ അരിക്കൊമ്പൻ എത്തിയതായി സിഗ്നൽ ലഭിച്ചിരുന്നു. അവസരം ലഭിച്ചാൽ ഉടൻ കൊമ്പനെ മയക്കുവെടി വച്ച് തളയ്ക്കാനാണ് തീരുമാനം.


ഇതിനുവേണ്ടി കൊമ്പൻറെ ഓരോ നീക്കങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിനിടയിൽ കമ്പം ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻറെ ആക്രമണത്തിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. കമ്പം സ്വദേശിയായ പാൽരാജ് ആണ് മരിച്ചത്. അരിക്കൊമ്പൻ ആക്രമിച്ച ബൈക്കിൽ ഉണ്ടായിരുന്നയാളാണ് പാൽരാജ്. ആക്രമണത്തിൽ ബൈക്കിൽ നിന്നും വീണ പൽരാജിന്റെ തലയ്ക്ക് ​ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. ഈ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് പാൽരാജ് മരണത്തിന് കീഴടങ്ങിയത്.


വീഴ്ചയിൽ പാൽരാജിൻറെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിരുന്നു. എല്ലുകൾ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തിരുന്നുവെന്ന് പാൽരാജിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കമ്പം ടൗണിൽ വലിയ തരത്തിലുള്ള ഭീതിയാണ് അരികൊമ്പൻ സൃഷ്ടിച്ചത്. കമ്പം തെരിവുകളിലൂടെ അരിശം പൂണ്ട് ഓടുന്ന അരിശി കൊമ്പന്റെ ദൃശ്യങ്ങൾ വ്യാരകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വലിയ പരാക്രമമാണ് കമ്പം ടൗണിൽ അരിക്കൊമ്പൻ നടത്തിയത്. വാഹനങ്ങൽ കുത്തിമറിച്ച് ഇടുകയും ജനവാസമേഖലയിലൂടെ ആളുകളെ ഭയപ്പെടുത്തി ഓടുകയും ചെയ്തു. അതിനിടയിലായിരുന്നു പൽരാജിനും അപകടം സംഭവിച്ചത്.


ഇതിനു ശേഷം ആന കാട്ടിലേക്ക് കയറുകയായിരുന്നു. അരിക്കൊമ്പനെ പിടികൂടാൻ വെറ്റിനറി വിദ​ഗ്ധനും കുങ്കിയാനകളും ഉൾപ്പെടെയുള്ള സന്നാ​ഹം അവിടേക്ക് എത്തുമ്പോഴേക്കും ആന  തിരികെ ഉൾവനത്തിലേയ്ക്ക് പോയി. കേരളത്തിലെ വനം വകുപ്പിനെ 2 ദിവസമായിരുന്നു പിടികൂടാനായി എത്തിയപ്പോൾ അരികൊമ്പൻ ചുറ്റിച്ചത്. അന്ന് അവിടെ  ആദ്യ ദിവസം ചക്കകൊമ്പന്റെ മറപിടിച്ച് ഒളിഞ്ഞി നടന്ന കൊമ്പനെ ഏറെ പ്രയാസപ്പെട്ടായിരുന്നു അടുത്ത ദിവസം മയക്കുവെടി വെച്ചത്. ഇപ്പോൾ അത്തരത്തിൽ തന്നെയാണ് തമിഴ്നാട്  സർക്കാറിനെയും കൊമ്പൻ ഓടിക്കുന്നത്. എന്നാൽ തമിഴ്നാട്ടിൽ കൊമ്പൻ കാരണം ഒരു മരണം സംഭവിച്ചു എന്നത് പ്രശ്നത്തിന്റെ ​ഗൗരവം വർദ്ധിപ്പിച്ചിരിക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.