മുംബൈ: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐപിഎസ് ഓഫീസര്‍ രാജിവെച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരെയുള്ളതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുര്‍ റഹ്മാന്‍ ഐപിഎസ് സര്‍വീസില്‍ നിന്നും രാജിവെച്ചത്. 


മുംബൈയിലാണ് അബ്ദുര്‍ റഹ്മാന്‍ പ്രവര്‍ത്തിച്ചിരുന്നത്. പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതിന് പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.   


ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരെയുള്ളതാണ് ഈ ബില്ലെന്നും. നാളെ മുതല്‍ ഓഫീസില്‍ പോകേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചുവെന്നും സര്‍വീസില്‍ നിന്നും താന്‍ രാജിവെക്കുകയാണെന്നും അബ്ദുള്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു. രാജിക്കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.


 



 



മാത്രമല്ല ജനാധിപത്യപരമായ രീതിയില്‍ ബില്ലിനെ എതിര്‍ക്കാന്‍ എല്ലാവരോടും താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും, ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.


 


മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലെ ഐജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അബ്ദുര്‍ റഹ്മാന്‍.