അലഹാബാദ് ∙ സംസ്ഥാനത്ത് ബിജെപിയെ വിജയിപ്പിച്ചാല്‍ 50 വര്‍ഷം കൊണ്ട് ലഭിക്കാത്ത വികസനം അഞ്ച് വര്‍ഷം കൊണ്ടു നടത്തുമെന്ന്‍ നരേന്ദ്ര മോദി. അലഹാബാദിലെ രണ്ടു ദിവസത്തെ ദേശീയ നിർവാഹക സമിതിയോഗത്തിനു ശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമാജ്‍വാദി പാർട്ടിയെയും ബിഎസ്പിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചായിരുന്നു മോദിയുടെ പ്രസംഗം. സമാജ്‍വാദി പാർട്ടി ജാതീയുടെയും വർഗീയതയുടെയും പേരില്‍ സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്പിയും ബിഎസ്പിയും അധികാരത്തിലെത്തുമ്പോൾ അഴിമതി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 


അതേസമയം ബിജെപിയെ വിജയിപ്പിച്ചാല്‍ ഇതുവരെ ലഭിക്കാത്ത വികസനം ലഭിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നൽകി. യുപിയില്‍ എസ്പിയും ബിഎസ്പിയും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപ്പിച്ചു. അവര്‍ അധികാരത്തില്‍ വരുമ്പോള്‍ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും അഴിമതി ആരോപണങ്ങള്‍ നടത്തി സമയം കളയുകയാണ് ചെയുന്നതെന്നും മോദി കുറ്റപ്പെടുത്തി. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പൂർണ അധികാരം ജനങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.