ആശുപത്രികൾ ഉപേക്ഷിച്ചു; ഒടുവിൽ ഓട്ടോറിക്ഷയിൽ പ്രസവം..
പ്രസവവേദനയെ തുടർന്ന് ഒന്നും രണ്ടുമല്ല അഞ്ച് ആശുപത്രികളിലാണ് യുവതി ഓട്ടോറിക്ഷ പിടിച്ച് കയറിയിറങ്ങിയത്.
ബംഗളൂരു: ആശുപത്രികൾ ഉപേക്ഷിച്ച മലയാളി യുവതി ഒടുവിൽ ഓട്ടോറിക്ഷയിൽ പ്രസവിച്ചു. സംഭവം നടന്നത് ബംഗളൂരുവിലാണ്. കണ്ണൂർ സ്വദേശിയ്ക്കാണ് ഇങ്ങനൊരു അനുഭവം ഉണ്ടായത്.
Also read: കോറോണ പ്രതിരോധം: കേരളത്തെ പ്രകീർത്തിച്ചത് 35 അന്താരാഷ്ട്ര മാധ്യമങ്ങൾ
പ്രസവവേദനയെ തുടർന്ന് ഒന്നും രണ്ടുമല്ല അഞ്ച് ആശുപത്രികളിലാണ് യുവതി ഓട്ടോറിക്ഷ പിടിച്ച് കയറിയിറങ്ങിയത്. എന്നാൽ കോറോണ പടർന്നു പിടിച്ചു കിടക്കുന്ന ഈ സാഹചര്യത്തിൽ ആരും ഇവരെ അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല.
Also read: മലയാളി വിദ്യാർത്ഥികളുമായി വന്ന ബസ് അപകടത്തിൽ പെട്ടു
ഈ സമയം പുതിയ രോഗികളെയൊന്നും അഡ്മിറ്റ് ചെയ്യില്ലെന്നാണ് ആശുപത്രി അധികൃതർ ഇവരോട് പറഞ്ഞത്. അർദ്ധരാത്രിയിൽ സിദ്ധപ്പുര റോഡരികിൽ വച്ചായിരുന്നു യുവതി പ്രസവിച്ചത്.