കോറോണ പ്രതിരോധം: കേരളത്തെ പ്രകീർത്തിച്ചത് 35 അന്താരാഷ്ട്ര മാധ്യമങ്ങൾ

മിലാഷ് സിഎൻ എന്ന ഫെയ്സ്ബുക്ക് ഐഡി പോസ്റ്റ് ചെയ്തതനുസരിച്ചാണ് ഈ മാധ്യമങ്ങളുടെ വിവരങ്ങൾ പുറത്തറിഞ്ഞിരിക്കുന്നത്.   

Last Updated : May 10, 2020, 04:15 PM IST
കോറോണ പ്രതിരോധം: കേരളത്തെ പ്രകീർത്തിച്ചത് 35 അന്താരാഷ്ട്ര മാധ്യമങ്ങൾ

ചൈനയിലെ വന്മതിൽ താണ്ടി എത്തിയ കോറോണ (Covid19) എന്ന മഹാമാരി ലോകമെങ്ങും താണ്ഡവം ആടുന്നത് തുടരുകയാണ്.  എന്നാൽ കേരളം ഇടയ്ക്ക്  ഒന്നു പതറിയെങ്കിലും ഇപ്പോൾ  ഒരുവിധം കരകേറികൊണ്ടിരിക്കുകയാണ്.  അതുകൊണ്ടുതന്നെ കേരളത്തിന്റെ ഈ കോറോണ പ്രതിരോധ  പ്രവർത്തനത്തെ പ്രകീർത്തിച്ചുകൊണ്ട് ഒന്നും രണ്ടുമല്ല 35 അന്താരാഷ്ട്ര മാധ്യമങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.  

Also read:  അഞ്ച് എയർ ഇന്ത്യ പൈലറ്റുമാർക്ക് കോറോണ 

മിലാഷ് സിഎൻ എന്ന ഫെയ്സ്ബുക്ക് ഐഡി പോസ്റ്റ് ചെയ്തതനുസരിച്ചാണ് ഈ മാധ്യമങ്ങളുടെ വിവരങ്ങൾ പുറത്തറിഞ്ഞിരിക്കുന്നത്.  വിവിധ രാജ്യങ്ങളിൽ നിന്നുള്ള 35 അന്താരാഷ്ട്ര മാധ്യമങ്ങളുടെ ലിങ്കും അദ്ദേഹം തന്റെ പോസ്റ്റിൽ കൊടുത്തിട്ടുണ്ട്.  കോവിഡ് ഉയർത്തുന്ന ഭീഷണി ഇപ്പോഴും തുടരുകയാണെങ്കിലും കഴിഞ്ഞ 100 ദിനങ്ങളിൽ നമ്മുടെ ഈ കുഞ്ഞ് സംസ്ഥാനം ആഗോളതലത്തിൽ നേടിയെടുത്ത അംഗീകാരം വലുതാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.  

മിലാഷ് സിഎന്നിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:  

Trending News