മുംബൈ: തനിക്ക് കൊറോണ (Covid19) ആണെന്ന് ഭാര്യയോട് കള്ളം പറഞ്ഞശേഷം കമുകിയ്ക്കൊപ്പം മുങ്ങിയ യുവാവിനെ പൊലീസ് പൊക്കി.  രണ്ട് മാസത്തിന് ശേഷമാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സൈക്കോളജിക്കൽ മൂവുമായി ചൈന; അതിർത്തിയിൽ ഉച്ചഭാഷിണിവഴി തകർപ്പൻ പഞ്ചാബി പാട്ടുകൾ! 


നവി മുംബൈയിൽ നിന്നും ജൂലായ് 21 ന് കാണാതായ ഇരുപത്തെട്ടുകാരനെ ബുധനാഴ്ച ഇൻഡോറിൽ (Indore) നിന്നുമാണ് പൊലീസ് പൊക്കിയത്.  തനിക്ക് കൊറോണ (Covid19)ആണെന്നും രോഗബാധയിൽ നിരാശനായതിനെ തുടർന്ന് താൻ മരിക്കാൻ പോകുകയാണെന്നും ഭാര്യയോട് പറഞ്ഞ ശേഷം ഇയാൾ ഫോൺ ഓഫ് ചെയ്യുകയായിരുന്നു.   


ശേഷം യുവാവിന്റെ ബൈക്കും താക്കോലും ഹെൽമെറ്റും ഓഫീസ് ബാഗും പേഴ്സും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇയാളുടെ ഭാര്യയുടെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.  തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊക്കിയത്. 


Also read: പ്രധാനമന്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പുടിൻ    


കൊറോണ പരിശോധനാ കേന്ദ്രങ്ങളിലും, കൊറോണ (Covid19) കേന്ദ്രങ്ങളിലും  പൊലീസ് അന്വേഷിച്ചുവെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.  പക്ഷേ കഴിഞ്ഞ ആഴ്ച ലഭിച്ച വിവരമനുസരിച്ച് ഇൻഡോറിലെത്തിയ പൊലീസ് മറ്റൊരു യുവതിയുമൊത്ത് താമസിക്കുന്ന ഈ യുവാവിനെ പോക്കുകയായിരുന്നു.  അവിടെ വേറെ പേരിലായിരുന്നു ഇയാളുടെ താമസം.